തിരുവനന്തപുരം: ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ഡോ. ബിജു രമേശ് നല്‍കിയ മൊഴി പുറത്ത്. ശാശ്വതീകാനന്ദയുടെ സഹായി സാബു നല്‍കിയ പാലില്‍ വിഷം കലര്‍ത്തിയെന്നും പാലു കുടിച്ച ശാശ്വതീകാനന്ദ അബോധാവസ്ഥയില്‍ വെള്ളത്തില്‍ മുങ്ങിയെന്നും മൊഴിയില്‍ പറയുന്നു. ക്രൈംബ്രാഞ്ചിനു നല്‍കിയ മൊഴിയുടെ പകര്‍പ്പ് പീപ്പിള്‍ ടിവിക്ക് ലഭിച്ചു.
സാബു, സൂക്ഷ്മാനന്ദയുടെ സംരക്ഷണത്തിലാണെന്നും നുണ പരിശോധനയില്‍ നിന്ന് സാബുവിനെ ഒഴിവാക്കാന്‍ സൂക്ഷ്മാനന്ദ ശ്രമിച്ചിരുന്നുവെന്നും ബിജു രമേശ് പറയുന്നു. എസ്.എന്‍.ഡി.പി വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയും ശാശ്വതീകാന്ദയും തമ്മില്‍ വിദേശത്ത് വെച്ച് തര്‍ക്കമുണ്ടായിരുന്നു. എസ്എന്‍ ട്രസ്റ്റിലെ 40 കോടിയെച്ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. വാക്കേറ്റത്തിനിടെ തുഷാര്‍ ശാശ്വതീകാനന്ദയെ മര്‍ദ്ദിച്ചിരുന്നെന്നും മൊഴിയില്‍ പറയുന്നു. മൊഴി അന്വേഷണസംഘം ഹൈക്കോടതിയില്‍ നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here