വിവാഹിതയായ കാമുകിയുടെ വീട്ടില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെ യുവനടന്‍ വീണു മരിച്ചു

ഹൈദരാബാദ്: വിവാഹിതയായ കാമുകിയുടെ വീട്ടില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കവെ തെലുങ്കു യുവതാരം ബാല പ്രശാന്ത് വീണ് മരിച്ചു. രാമുദില സീതല എവരുന്താ രണ്ടി ബാബുവിലെ നായകനാണ് ബാല പ്രശാന്ത്. കാമുകിയുടെ വീട്ടില്‍ നിന്നും രക്ഷപ്പെടാന്‍ പൈപ്പ് ലൈന്‍ വഴി ഇറങ്ങവേ വഴുതി വീണായിരുന്നു അപകടം. ഹൈദരാബാദിലെ മൂസാപേട്ടില്‍ വെള്ളിയാഴ്ചയാണ് സംഭവം.

വിവാഹിതയും മൂസാപ്പേട്ട് സ്വദേശിനിയുമായ യുവതിയുമായി ഏറെ നാളുകളായി പ്രണയത്തിലായിരുന്നു പ്രശാന്ത്. സംഭവം ദിവസം ഭര്‍ത്താവ് പുറത്ത് പോയ സമയത്താണ് പ്രശാന്ത് യുവതിയുടെ വീട്ടിലെത്തിയത്. എന്നാല്‍ അപ്രതീക്ഷിതമായി യുവതിയുടെ ബന്ധുക്കള്‍ വീട്ടില്‍ തിരിച്ചെത്തുകയായിരുന്നു. യുവതിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയതോടെ ബന്ധുക്കള്‍ വീട്ടിനുള്ളില്‍ തിരച്ചില്‍ നടത്താന്‍ തുടങ്ങി. ആ സമയത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച ബാല വീണു മരിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. പൈപ്പില്‍ പിടിച്ചിരുന്ന കൈ വഴുതിയതോടെയാണ് ആറാം നിലയില്‍ നിന്ന് ബാല താഴേക്ക വീണത്.

മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. അതിനിടെ യുവതി ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News