സ്ത്രീകളെ അധിക്ഷേപിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്; സ്ത്രീകള്‍ക്ക് ശബരിമലയില്‍ കയറാന്‍ ശുദ്ധിയുണ്ടോഎന്ന് പരിശോധിക്കാന്‍ കഴിയുന്ന മെഷീന്‍ വരുന്ന കാലത്ത് പ്രവേശനം പരിഗണിക്കാമെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍

കൊല്ലം: സ്ത്രീകളെ അധിക്ഷേപിക്കുന്ന വിവാദ പരാമര്‍ശവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. സ്ത്രീകള്‍ക്ക് അമ്പലത്തില്‍ കയറാനുള്ള ശുദ്ധിയുണ്ടോ എന്ന് അറിയാന്‍ കഴിയുന്ന സ്‌കാനിംഗ് മെഷീന്‍ വരുന്ന കാലത്ത് അവരുടെ ശബരിമല പ്രവേശനം ചര്‍ച്ചചെയ്താല്‍ മതിയെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിപ്പിക്കാതിരിക്കാന്‍ സുരക്ഷ കര്‍ശനമാക്കണമെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. കൊല്ലം പ്രസ്‌ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയിലാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ വിവാദ പരാമര്‍ശം.

ആര്‍എസ്എസ് ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ശാഖ നടത്തുന്നത് ശ്രദ്ധയില്‍ പെട്ടിട്ടില്ല. ദേവസ്വം ബോര്‍ഡിലെ അഴിമതി സംബന്ധിച്ച ആരോപണങ്ങള്‍ പിന്നീട് പരിഗണിക്കും. ഇപ്പോള്‍ മകരവിളക്കിനാണ് പ്രഥമ പരിഗണന. അതിന് ശേഷം അഴിമതി ആരോപണങ്ങള്‍ പരിശോധിക്കുമെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

ഹൈന്ദവ ഏകീകരണം ശക്തിപ്പെടുത്താന്‍ വേണ്ടി പ്രവര്‍ത്തിക്കും. ദേവസ്വം ബോര്‍ഡ് കൂടുതല്‍ സുതാര്യമായി പ്രവര്‍ത്തിക്കും. ക്ഷേത്രങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും. ക്ഷേത്രങ്ങളുടെ അന്യാധീനപ്പെട്ട വസ്തുവകകള്‍ തിരിച്ച് പിടിക്കാന്‍ നടപടിയെടുക്കുമെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here