തടിയന്റവിട നസീറിന്റെ കൂട്ടാളി ഷഹ്നാസ് അറസ്റ്റില്‍; ബംഗളുരു സ്‌ഫോടനക്കേസില്‍ സാക്ഷികളെ സ്വാധിനിക്കണമെന്ന് ഷഹ്നാസിനുള്ള കത്തില്‍ തടിയന്റവിട നസീര്‍

കൊച്ചി: തടിയന്റവിട നസീറിന്റെ കൂട്ടാളി ഷഹ്നാസ് അറസ്റ്റില്‍. കോലഞ്ചേരി കോടതിയില്‍ വെച്ച് കത്തുകള്‍ കൈമാരാന്‍ ശ്രമിക്കുന്നതിനിടയാലാണ് ഷഹ്നാസിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. ബംഗളൂരു സ്‌ഫോടന കേസിലെ സാക്ഷികളെ സ്വാധീനിക്കാനുള്ള നിര്‍ദ്ദേശങ്ങളായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ നസീറുമായി അടുത്ത ബന്ധമുണ്ടെന്ന് ഷഹനാസ് സമ്മതിച്ചു.

കിഴക്കമ്പലം കാച്ചപ്പള്ളി ജ്വല്ലറി ഉടമയെ വെട്ടി പണവും സ്വര്‍ണവും കവര്‍ന്ന കേസിലും പ്രതിയാണ് തടിയന്റവിട നസീര്‍. ഈ കേസിന്റെ വിചാരണ കോലഞ്ചേരി മജിസ്‌ട്രേറ്റ് കോടതിയില്‍ പുരോഗമിക്കുകയാണ്. ഇതിന്റെ വിചാരണയ്ക്കിടയിലാണ് ഷഹ്നാസുമായി തടിയന്റവിട നസീര്‍ സംസാരിച്ചതും കത്തുകള്‍ കൈമാറിയതും. ഇത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്നാണ് ഷഹ്നാസിനെ കസ്റ്റഡിയില്‍ എടുത്തത്.

തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യംചെയ്യലിലും പരിസോധനയിലും നസീര്‍ കൈമാറിയ എട്ട് കത്തുകള്‍ പോലീസ് കണ്ടെത്തി. ഇതില്‍ നാല് കത്തുകളിലാണ് ബെംഗളുരു സ്‌ഫോടനക്കേസിലെ സാക്ഷികളെ എങ്ങനെ സ്വാധീനിക്കണമെന്ന് നസീര്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഒന്ന് ഷഹ്നാസ് നസീറിന് എഴുതിയ മറുപടിയാണ്.

വ്യാജപ്പേരില്‍ പുതിയ സിം കാര്‍ഡ് എടുക്കാനും അത് എങ്ങനെ ഉപയോഗിക്കണമെന്നും കത്തില്‍ നസീര്‍ ഷഹനാസിന് നിര്‍ദേശം നല്‍കുന്നുണ്ട്. വ്യക്തിപരമായ കാരണങ്ങളാല്‍ തനിക്ക് വ്യാജ സിംകാര്‍ഡ് എടുക്കാന്‍ സാധിച്ചില്ലെന്നും ഉടന്‍ എടുക്കാമെന്നാണ് നസീറിന് എഴുതിയ മറുപടിയില്‍ ഷഹ്നാസ് പറയുന്നത്. ഷഹനാസ് നാലുതവണ പരപ്പന അഗ്രഹാര ജയിലില്‍ എത്തി നസീറിനെ സന്ദര്‍ശിച്ചതായും കത്തില്‍ പറയുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News