അദ്വാനി ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ ബിജെപി അധ്യക്ഷന്‍; അറുപത് കഴിഞ്ഞവര്‍ രാഷ്ട്രീയം വിടണമെന്ന് അമിത്ഷാ

യുപി: പാര്‍ട്ടി നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിച്ച അദ്വാനി ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് ബിജെപി അധ്യക്ഷന്റെ മറുപടി. അറുപത് വയസ് കഴിഞ്ഞവര്‍ രാഷ്ട്രീയം ഉപേക്ഷിക്കണമെന്ന് ബിജെപി അധ്യക്ഷന്‍ അമിത്ഷാ തുറന്നടിച്ചു. ഇത്തരം ആളുകള്‍ സാമൂഹിക പ്രവര്‍ത്തനം നടത്തുന്നതാണ് നല്ലത്. നാനാജി ദേശ്മുഖ് ഉള്‍പ്പടെയുള്ള നേതാക്കള്‍ ഇക്കാര്യത്തില്‍ മാതൃക കാട്ടിയിട്ടുണ്ടെന്നും അമിത്ഷാ പറഞ്ഞു. ഉത്തര്‍പ്രദേശിലെ ചിത്രകൂടില്‍ പൊതുപരിപാടിയാലാണ് ബിജെപി അധ്യക്ഷന്റെ പ്രതികരണം.

ബീഹാര്‍ തെരഞ്ഞെടുപ്പിലെ കൂട്ടത്തോല്‍വിയുടെ പശ്ചാത്തലത്തിലാണ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് തലമുതിര്‍ന്ന നേതാക്കള്‍ രംഗത്ത് വന്നത്. ദില്ലി തെരഞ്ഞെടുപ്പിലെ കൂട്ടത്തോല്‍വിയില്‍ നിന്ന് പോലും പാഠം പഠിക്കാത്തതാണ് ബീഹാര്‍ തോല്‍വിയുടെ കാരണം എന്നായിരുന്നു വിമര്‍ശനം.

അദ്വാനിക്കൊപ്പം മുരളി മനോഹര്‍ ജോഷി, യശ്വന്ത് സിന്‍ഹ ശാന്തകുമാര്‍ തുടങ്ങിയ നേതാക്കളാണ് മോദിക്കും അമിത് ഷായ്ക്കും എതിരെ ആഞ്ഞടിച്ചത്. പാര്‍ട്ടി അധ്യക്ഷന്റെ മറുപടിയോടെ ബിജെപിയിലെ പോരിന് പുതിയ മാനമാണ് കല്‍പ്പിക്കപ്പെടുന്നത്. മുതിര്‍ന്ന നേതാക്കളുടെ നിലപാടുകളെ രണ്ടാം നിര നേതാക്കള്‍ അന്നുതന്നെ തള്ളിയിരുന്നു. ഇതിന് പിന്നലെയാണ് നിലപാട് വ്യക്തമാക്കി അമിത്ഷാ തന്നെ നേരിട്ട് രംഗത്തെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News