സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം തുടരുന്നു; പ്ലീനത്തില്‍ അവതരിപ്പിക്കേണ്ട സംഘടനാ റിപ്പോര്‍ട്ടിന്‍മേല്‍ ഇന്ന് ചര്‍ച്ച പൂര്‍ത്തിയാക്കും

ദില്ലി: ദില്ലിയില്‍ ചേരുന്ന സിപിഐഎം കേന്ദ്ര കമ്മറ്റി പാര്‍ട്ടി പ്ലീനത്തില്‍ അവതരിപ്പിക്കേണ്ട സംഘടനാ റിപ്പോര്‍ട്ടിന്‍മേല്‍ ഇന്ന് ചര്‍ച്ച പൂര്‍ത്തിയാക്കും. ചര്‍ച്ചയില്‍ ഉയര്‍ന്നു വരുന്ന അഭിപ്രായങ്ങള്‍ കുടി പരിഗണിച്ച് സംഘടനാ റിപ്പോര്‍ട്ടിന് അന്തിമ രൂപം നല്‍കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും പ്ലീനത്തില്‍ അവതരിപ്പിക്കേണ്ട പ്രമേയം തയ്യാറാക്കുന്നത്.

എല്ലാ സംസ്ഥാന ഘടകങ്ങളില്‍ നിന്നും അഭിപ്രായം സ്വരൂപിച്ച് പൊളിറ്റ് ബ്യൂറോ തയ്യാറാക്കിയ കരട് റിപ്പോര്‍ട്ടാണ് കേന്ദ്ര കമ്മറ്റി ചര്‍ച്ച ചെയ്യുന്നത്. സംസ്ഥാനങ്ങളിലെ സംഘടനാ വിഷയങ്ങള്‍, പുതിയ സാഹചര്യത്തില്‍ സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാടുകള്‍, തെരഞ്ഞെടുപ്പ് സഖ്യം തുടങ്ങിയ കാര്യങ്ങളെല്ലാം ഉള്‍പ്പെടുന്നതാണ് സംഘടനാ റിപ്പോര്‍ട്ട്.

കേന്ദ്ര കമ്മറ്റിയില്‍ ചര്‍ച്ച പൂര്‍ത്തിയാക്കിയതിന് ശേഷം പുതിയ നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ച് റിപ്പോര്‍ട്ടിന് അന്തിമ രൂപം നല്‍കും. സംഘടനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്ലീനത്തില്‍ അവതരിപ്പിക്കേണ്ട പ്രമേയം പാര്‍ട്ടി ജനറല്‍ സെക്രട്ടറി തയ്യാറാക്കും. ചര്‍ച്ചയ്ക്കുള്ള മറുപടി, നിലവിലെ ദേശീയ രാഷ്ടീയ സാഹചര്യങ്ങളുടെ വിലയിരുത്തല്‍ തുടങ്ങിയവയാണ് യോഗ സമാപന ദിവസമായ നാളത്തെ അജണ്ട. ഡിസംബര്‍ 27 മുതല്‍ 31 വരെ കൊല്‍ക്കത്തയിലാണ് പാര്‍ട്ടി പ്ലീനം ചേരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News