വര്‍ധിപ്പിച്ച ട്രെയിന്‍ നിരക്ക് ഇന്നുമുതല്‍ പ്രാബല്യത്തില്‍; പ്രതീക്ഷിക്കുന്നത് 1,000 കോടിയുടെ അധിക വരുമാനം

ദില്ലി: വര്‍ധിപ്പിച്ച ട്രെയിന്‍ നിരക്ക് ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും. 14ശതമാനം സേവന നികുതിയും അര ശതമാനം സ്വഛ് ഭാരത് സെസും റെയില്‍വേ ടിക്കറ്റ് ചാര്‍ജിനൊപ്പം ഈടാക്കുന്നതിനാലാണു വര്‍ധന. ഇതിലൂടെ റെയില്‍വേക്ക് പ്രതിവര്‍ഷം 1,000 കോടി രൂപയുടെ അധിക വരുമാനം ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.

എ.സി ഒന്നാം ക്ലാസ്, രണ്ടാം ക്ലാസ് കോച്ചുകളിലെ യാത്രാ നിരക്ക് 4.35ശതമാനം വര്‍ധിക്കുമെന്ന് റെയില്‍വേ ബോര്‍ഡ് വെള്ളിയാഴ്ച സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. കഴിഞ്ഞ ബജറ്റിലാണ് സര്‍വീസ് ടാക്‌സ് 12.36ശതമാനത്തില്‍നിന്ന് 14 ആയി ഉയര്‍ത്തിയത്. നവംബര്‍ ആറിനാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങിയത്.

കേന്ദ്ര സര്‍ക്കാറിന്റെ സ്വച്ഛ് ഭാരത് പദ്ധതിക്ക് പണം കണ്ടെത്തുന്നതിനായാണ് വിവിധ മേഖലകളില്‍ നികുതി വര്‍ധനവ് പ്രഖ്യാപിച്ചത്. വിമാന ടിക്കറ്റ്, മൊബൈല്‍ ഫോണ്‍, ടൂറിസ്റ്റ് വാഹനങ്ങള്‍, ലൈഫ് ഇന്‍ഷുറന്‍സ് പോളിസി, കറന്‍സി വിനിമയം, ഭാഗ്യക്കുറി എന്നിവയുടെ നിരക്കില്‍ വര്‍ധനവുണ്ടാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News