കുട്ടികള്‍ക്ക് മാത്രമായി ഒരു സ്മാര്‍ട്ട്‌ഫോണ്‍; വില 5,999 രൂപ

Swipe-Junior

കുട്ടികള്‍ക്ക് ഉപയോഗിക്കാന്‍ മാത്രമായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍. സ്വീപ്പ് ജൂനിയര്‍ എന്ന് പേരില്‍ 15 വയസിന് താഴെയുള്ള കുട്ടികളെ ലക്ഷ്യമിട്ടാണ് ഫോണ്‍ നിര്‍മ്മിച്ചിരിക്കുന്നത്. വെള്ളത്തില്‍ നിന്നും ഷോക്കില്‍ നിന്നും സംരക്ഷണം നല്‍കുന്ന രീതിയിലാണ് ഫോണ്‍ നിര്‍മ്മിച്ചിരിക്കുന്നത്.

അപകടഘട്ടങ്ങളില്‍ കുട്ടികള്‍ക്ക് ആവശ്യമാവുന്ന പ്രത്യേക ആപ്ലിക്കേഷനുകളാണ് ഫോണിന്റെ പ്രധാന സവിശേഷതകള്‍. എമര്‍ജന്‍സി ഡയലിംഗ് സംവിധാനം, വണ്‍സ്‌റ്റെപ്പ് എസ്ഓഎസ് അലേര്‍ട്ട്, ആപ്പ് മാനേജ്‌മെന്റ് സിസ്റ്റം, ജിയോ ട്രാക്കിംഗ് തുടങ്ങിയവയും ഫോണിലുണ്ട്.

4.5 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ, 1.3 ജിഗാ ഹെര്‍ട്‌സ് പ്രോസസ്സര്‍, ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് ഒഎസ്, 512എംബി റാം, 4ജിബി ഇന്റേണല്‍ മെമ്മറി, 2എംപി പിന്‍ ക്യാമറ, 0.3 എംപി മുന്‍ ക്യാമറ തുടങ്ങിയവയാണ് ഫോണിന്റെ മറ്റു പ്രത്യേകതകള്‍. 1900 എംഎഎച്ച് ബാറ്ററി ഫോണിന് കരുത്ത് പകരുന്നു. 5,999 രൂപയാണ് വില. ഫോണ്‍ നീല, പിങ്ക് നിറങ്ങളില്‍ ഓണ്‍ലൈന്‍ വ്യാപാര വെബ്‌സൈറ്റുകള്‍ വഴി ലഭ്യമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News