ആശാ ശരത്തിന്റെ ‘തല’യും നിത്യാ മേനോന്റെ ‘ഉടലും’ കൂട്ടിച്ചേര്‍ത്തത് കേരളത്തിലെ ഡിസൈനര്‍; തൂങ്കാവനത്തിന്റെ പുതിയ പോസ്റ്റര്‍ ഷെയര്‍ ചെയ്ത് ആശാ; ചിത്രം ദുരുപയോഗം ചെയ്തതിനെതിരെ നിത്യ

കമല്‍ഹാസന്‍ ചിത്രമായ തൂങ്കാവനത്തിന്റെ പോസ്റ്ററില്‍ ആശാ ശരത്തിന്റെ തലയും നിത്യാ മേനോന്റെ ഉടലും തമ്മില്‍ കൂട്ടിച്ചേര്‍ത്തത് കേരളത്തിലെ വിതരണക്കാരും ഡിസൈനറും ചേര്‍ന്ന്. പോസ്റ്റര്‍ ഡിസൈന്‍ ചെയ്യുന്ന സമയത്ത്, ആശയുടെ സിനിമയിലെ ചിത്രം ലഭിക്കാതിരുന്നതിനാലാണ് ഡിസൈനര്‍ കൃത്രിമം കാണിച്ചതെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

പോസ്റ്ററിലുള്ളത് ആശ ശരത്തിന്റെ മുഖം മാത്രമാണെന്നും ഉടല്‍ നിത്യാ മേനോന്റേതാണെന്ന ആരാധകരുടെ കണ്ടെത്തലാണ് അണിയറപ്രവര്‍ത്തകരെ കുടുക്കിയത്. സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന സിനിമയിലെ ആശയുടെ ചിത്രമാണ് പോസ്റ്ററില്‍ ഉപയോഗിച്ചിരുന്നത്. ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ ഇക്കാര്യം വ്യക്തമാകുമെന്നും ആരാധകര്‍ അവകാശപ്പെട്ടിരുന്നു. പോസ്റ്ററിലെ ആശ ശരത്തിന്റെ അതേ വേഷത്തില്‍ അതേ പോസില്‍ നില്‍ക്കുന്ന നിത്യാ മേനോന്റെ ചിത്രം ഗൂഗിളില്‍ നിന്ന് കണ്ടെത്താന്‍ സാധിക്കും. ചിത്രത്തിന്റെ മലയാളം പോസ്റ്ററുകളിലാണ് കൃത്രിമം നടന്നത്. എന്നാല്‍ സംഭവം വാര്‍ത്തയായതോടെ യഥാര്‍ത്ഥ പോസ്റ്റര്‍ ആശ ശരത് തന്റെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. തന്റെ ചിത്രം ദുരുപയോഗം ചെയ്തതിനെതിരെ നടി നിത്യാ മേനോനും രംഗത്തു വന്നിട്ടുണ്ട്.

ഫോട്ടോഷോപ്പ് ഉപയോഗിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ മറ്റൊരു ചിത്രത്തിലെ മുഖവും, മറ്റൊരു നടിയുടെ ഉടലും ചേര്‍ത്ത് എന്തിന് പോസ്റ്റര്‍ തയ്യാറാക്കുന്നുവെന്ന ചോദ്യമാണ് ആരാധകര്‍ ഉന്നയിച്ചിരുന്നത്.

ചിത്രത്തില്‍ കമല്‍ഹാസന്റെ ഭാര്യയുടെ വേഷത്തിലാണ് ആശാ ശരത് എത്തുന്നത്. എന്നാല്‍, ചിത്രവുമായി യാതൊരു ബന്ധവുമില്ലാത്ത നടിയാണ് നിത്യാ മേനോന്‍. 2011ല്‍ റിലീസ് ചെയ്ത ഫ്രഞ്ച് സിനിമ സ്ലീപ് ലെസ് നൈറ്റിന്റെ റീമേക്കാണ് തൂങ്കാവനം.

Thanks to all who made ‘Thoongavanam’ a big success….Thanks for the support dear friends….

Posted by Asha sharath on Friday, November 13, 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here