മാണിക്ക് പണം നല്‍കിയത് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം; ബാബുവിനെതിരെ മൊഴി നല്‍കാന്‍ വിജിലന്‍സ് ഡിവൈഎസ്പി അനുവദിച്ചില്ലെന്നും ബിജുരമേശിന്റെ രഹസ്യമൊഴി

തിരുവനന്തപുരം: കെ.എം മാണിക്ക് പണം നല്‍കിയത് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണെന്ന് ഡോ. ബിജു രമേശിന്റെ രഹസ്യമൊഴി. രഹസ്യമൊഴിയില്‍ മുഖ്യമന്ത്രിക്കെതിരെ ആറു ഇടങ്ങളിലാണ് പരാമര്‍ശമുള്ളത്. ബാര്‍ കോഴക്കേസില്‍ മന്ത്രി കെ.ബാബുവിനെതിരായി മൊഴി നല്‍കാന്‍ വിജിലന്‍സ് ഡിവൈഎസ്പി അനുവദിച്ചില്ലെന്നും ബിജുരമേശ് പറയുന്നു.

22-3-2014ന് പണം കൈമാറാനാണ് നിര്‍ദ്ദേശിച്ചതെന്നും മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം 15 ലക്ഷം രൂപ മാണി കൈപ്പറ്റിയെന്നും മൊഴിയില്‍ പറയുന്നു.

കട്ടത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെയാണെന്നും മാണിയുടെ ഫോണ്‍ ചോര്‍ത്തുന്നതിന് ഉമ്മന്‍ചാണ്ടി കൂട്ടുനിന്നെന്നും പിസി ജോര്‍ജ്ജ് ആരോപിച്ചു. എന്തും ചെയ്യാന്‍ മടിക്കാത്താവനാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News