സ്‌കൂള്‍ മുറ്റത്ത് പാടിയ പാട്ടിലൂടെ ഷഹന സിനിമയിലേക്ക്; ആദ്യ ഗാനം മേജര്‍ രവിയുടെ മോഹന്‍ലാല്‍ ചിത്രത്തിന് വേണ്ടി

കല്‍പ്പറ്റ: സ്‌കൂള്‍ മുറ്റത്ത് സഹപാഠികള്‍ക്ക് വേണ്ടി പാടിയ ഷഹനയുടെ സ്വരം ഇനി മോഹന്‍ലാല്‍ ചിത്രത്തിലും. മേജര്‍ രവിയുടെ സംവിധാനത്തിലൊരുങ്ങുന്ന പുതിയ ചിത്രത്തിലാണ് ഷഹന ആലപിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി രവി രണ്ടു ചിത്രങ്ങളാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിലൊന്നിലാണ് ഷഹനയ്ക്ക് ആലപിക്കാന്‍ അവസരം നല്‍കുന്നതെന്ന് മേജര്‍ രവി പീപ്പിള്‍ ടിവിയോട് പറഞ്ഞു. ജോണ്‍പോള്‍ തിരക്കഥയെഴുതുന്ന ചിത്രത്തിലൂടെയാണ് ഷഹ്ന പിന്നണി ഗായികയാവുന്നത്.

വയനാട് ചുണ്ടേല്‍ സ്‌കൂളിലെ ആറാം ക്ലാസുകാരിയായ ഷഹന ‘എന്നു സ്വന്തം മൊയ്തീനിലെ’ ഗാനം സ്‌കൂള്‍ അസംബ്ലിയില്‍ ആലപിച്ചാണ് ശ്രദ്ധ നേടിയത്. അസംബ്ലിയില്‍ പാടുന്നതിന്റെ വീഡിയോ, മലയാളം അധ്യാപകന്‍ എം.സി മനോജ് ആണ് പകര്‍ത്തി ഫേസ്ബുക്കിലിട്ടത്. ഗാനം സോഷ്യല്‍മീഡിയയിലൂടെ തരംഗമായതോടെ, അത് രവിയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ രവി ഷഹനയെ കണ്ടെത്തുകയും സിനിമയില്‍ പാടാനുള്ള അവസരം നല്‍കുകയായിരുന്നു.

കെട്ടിട നിര്‍മാണ കരാറുകാരനായ ഷാജഹാന്റെയും സുലൈഖയുടെയും മൂന്ന് പെണ്‍മക്കളില്‍ ഇളയവളാണ് ഷഹ്‌ന.

Once again she sings for us! God bless you dear! #Shahna

Posted by Major Ravi on Thursday, November 12, 2015

Nice to see the sparkle in her eyes. How nice to see someone happy. I am so happy to see shahana and her friends, teachers and parents. God bless! #Shahana

Posted by Major Ravi on Thursday, November 12, 2015

Please somebody try to get the contact of this girl.. I want her to sing in my film.

Posted by Major Ravi on Monday, November 9, 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News