ഉമ്മന്‍ചാണ്ടി കള്ളക്കളി കളിക്കുന്നെന്ന് കോടിയേരി; തോട്ടം തൊഴിലാളി സമരം സിപിഐഎം ഏറ്റെടുക്കും

ദില്ലി: തോട്ടം തൊഴിലാളി സമരത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കള്ളക്കളി കളിക്കുകയാണെന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ദില്ലിയില്‍ വാര്‍ത്താലേഖകരോടു സംസാരിക്കുകയായിരുന്നു കോടിയേരി. തോട്ടം തൊഴിലാളി സമരം സിപിഐഎം ഏറ്റെടുക്കുമെന്നും കോടിയേരി പറഞ്ഞു.

നിയമാനുസൃതം കൂലി വര്‍ധിപ്പിക്കാനുള്ള ബാധ്യത തോട്ടമുടമകള്‍ക്കുണ്ട്. സര്‍ക്കാരിന്റെ ഭാഗത്തുനിന്നു കാര്യമായ വീഴ്ചയുണ്ടായി. പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തര നടപടിയുണ്ടാകണം.

സ്പീക്കര്‍ ഏകാധിപതിയെപ്പോലെയാണ് പെരുമാറുന്നത്. തിരിച്ചറിവോടെ പ്രവര്‍ത്തിക്കുമ്പോഴാണ് സ്പീക്കറാവുന്നത്. അത്തരത്തിലുള്ള സാമാന്യബോധമുള്ള പെരുമാറ്റമല്ല പിസി ജോര്‍ജിന്റെ കാര്യത്തില്‍ എന്‍ ശക്തന്റെ ഭാഗത്തുനിന്നുണ്ടായത്. രാജിവച്ച ഒരാളെ അയോഗ്യനാക്കുന്നത് ലോകത്തെവിടെയും ഉണ്ടായിട്ടില്ല. മാണിയെക്കൊണ്ട് ബജറ്റ് അവതരിപ്പിച്ച ശക്തന്റെ നടപടിയും കാഴ്ച ശക്തിയില്ലെന്നുമൊക്കെ പറഞ്ഞ ശക്തന്‍ പരിഹാസ്യനായി മാറിക്കൊണ്ടിരിക്കുകയാണെന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News