അജ്മാനില്‍ കാണാതായ മലയാളി യുവാവിന്റെ മൃതദേഹം സൗദി അതിര്‍ത്തിയില്‍ കണ്ടെത്തി; ദുരൂഹതയുണ്ടെന്നു ബന്ധുക്കള്‍

പത്തനംതിട്ട: അജ്മാനില്‍ ദിവസങ്ങള്‍ക്കു മുമ്പു കാണാതായ മലയാളി യുവാവിന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തി. പത്തനംതിട്ട കുളത്തൂര്‍ വിമുക്തഭടന്‍ വള്ളിയമ്മാവില്‍ ഗോപാലകൃഷ്ണന്റെ മകന്‍ അഭിലാഷാ(32)ണ് മരിച്ചത്. ഈ മസം അഞ്ചാംതീയതിയാണ് അഭിലാഷിനെ കാണാതായത്. കഴിഞ്ഞദിവസം സൗദി അതിര്‍ത്തിയിലെ കടല്‍ത്തീരത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്.

അഭിലാഷിനെ കാണാനില്ലെന്ന വിവരം അജ്മാനിലെ ഇന്ത്യന്‍ എംബസിയില്‍ ബന്ധുക്കള്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞത്. അജ്മാനില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്കെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു.

വിവിധ കരാര്‍ പണികള്‍ ഏറ്റെടുത്തു നടത്തുകയായിരുന്നു അഭിലാഷ്. മരണത്തില്‍ ദുരൂഹതയുള്ളതായി സംശയിക്കുന്നതായി ബന്ധുക്കള്‍ പറഞ്ഞു. രമ്യയാണ് ഭാര്യ. മകന്‍: ആദിനാഥ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News