മനസാക്ഷി മരവിച്ച ക്രൂരത; എട്ടുപിഞ്ചുകുഞ്ഞുങ്ങളെ കൊന്ന് ബാഗിലാക്കിയ 45കാരി അറസ്റ്റില്‍

ബെര്‍ലിന്‍: ഒന്നല്ല, എട്ട് പിഞ്ചു കുഞ്ഞുങ്ങളോടാണ് ആ 45 കാരി ക്രൂരത കാട്ടിയത്. ഒന്നുമറിയാത്ത എട്ട് കുഞ്ഞുങ്ങളെ കൊന്ന് ടവലില്‍ പൊതിഞ്ഞു. പിന്നെ ബാഗിലാക്കി സൂക്ഷിച്ചു. ക്രൂരകൃത്യം നടത്തിയ മധ്യവയസ്‌കയെ ജര്‍മ്മന്‍ പൊലീസ് അറസ്റ്റ് ചെയ്തു. നോര്‍ത്ത് ഈസ്റ്റ് ബവേറിയന്‍ ടൗണിലാണ് സംഭവം.

അപ്പര്‍ ഫ്രാങ്കോണിയ പൊലീസാണ് ഈ ക്രൂരകൃത്യം പുറംലോകത്ത് അറിയിച്ചത്. എന്നാല്‍ സ്ത്രീയുടെ പേര് വിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല. കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് സ്ത്രീ കുറ്റം സമ്മതിച്ചിട്ടുണ്ട്.

കോടതിയില്‍ ഹാജരാക്കിയ ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് മാറ്റി. സ്ത്രീക്കൊപ്പം ഉണ്ടായിരുന്ന 55കാരനെ ചോദ്യംചെയ്ത ശേഷം വിട്ടയച്ചു. ബാഗുകളില്‍ നിന്ന് കണ്ടെത്തിയ കുഞ്ഞുങ്ങളുടെ മാതാപിതാക്കള്‍ ആരെന്ന് അന്വേഷിച്ച് വരികയാണ് എന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News