ഐഎഫ്എഫ്‌കെ: ആദ്യദിനം രജിസ്റ്റര്‍ ചെയ്തത് മൂവായിരത്തഞ്ഞൂറോളം പേര്‍; ഡെലഗേറ്റ് രജിസ്‌ട്രേഷന്‍ തുടരുന്നു

തിരുവനന്തപുരം: ഇരുപതാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലഗേറ്റ് രജിസ്‌ട്രേഷന്‍ തുടരുന്നു. ആദ്യ ദിനം മാത്രം മൂവായിരത്തഞ്ഞൂറോളം പേരാണ് ഡെലഗേറ്റ് രജിസ്‌ട്രേഷന്‍ നടത്തിയത്. ഇതില്‍ 2000 പേര്‍ ഓണ്‍ലൈനായി പണമടച്ചു. രജിസ്‌ട്രേഷന്‍ പ്രക്രിയ സുഗമമാണെന്ന് ചലച്ചിത്ര അക്കാദമി അറിയിച്ചു.

ഒറ്റത്തവണ രജിസ്‌ട്രേഷന്‍ എന്ന രീതിയിലാണ് ക്രമീകരണം ഏര്‍്പപെടുത്തിയിട്ടുള്ളത്. കഴിഞ്ഞ തവണ ചലച്ചിത്രമേളയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് എല്ലാം യൂസര്‍നെയിമും പാസ് വേഡും ഇമെയില്‍ വഴി നേരത്തെ അയച്ചിട്ടുണ്ട്. ഇത് ഉപയോഗിച്ചാണ് ഐഎഫ്എഫ്‌കെയുടെ വെബ്‌സൈറ്റില്‍ രജിസ്‌ട്രേഷന്‍ ചെയ്യേണ്ടത്. ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവിധാനം വഴിയും എസ്ബിടി ബ്രാഞ്ചുകള്‍ വഴി ചെലാന്‍ ഉപയോഗിച്ചും പണമടയ്ക്കാം.

സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പരിപാടികളും ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ഉള്‍പ്പടെയുള്ള കാര്യങ്ങളും ഇ മെയില്‍ വഴി അയ്ക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംശയ ദുരീകരണത്തിന് ഓണ്‍ലൈന്‍ ചാറ്റ് സംവിധാനവും ടെലഫോണ്‍ സംവിധാനവുമുണ്ട്. നവംബര്‍ 30 മുതല്‍ ടാഗോര്‍ തീയറ്ററില്‍ പ്രവര്‍ത്തിക്കുന്ന ഡെലഗേറ്റ് സെല്ലില്‍ ഡെലഗേറ്റ് കാര്‍ഡും കിറ്റും വിതരണം ചെയ്യും. ഡിസംബര്‍ 4 മുതല്‍ 11 വരെ തിരുവനന്തപുരത്താണ് 20-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here