പാരീസ് ആക്രമണം: സംഗീതവേദിയില്‍ പൊട്ടിക്കരഞ്ഞ് മഡോണ; വീഡിയോ യൂട്യൂബിലും

സ്‌റ്റോക്‌ഹോം: സംഗീത പരിപാടിക്കിടെ മഡോണ വേദിയില്‍ പൊട്ടിക്കരഞ്ഞു. പാരീസ് ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് വേദിയില്‍ പൊട്ടിക്കരഞ്ഞ് അമേരിക്കന്‍ പോപ് താരം വേദനയില്‍ പങ്കുചേര്‍ന്നത്. തീവ്രവാദി ആക്രമണത്തില്‍ എന്താണ് സംഭവിച്ചത് എന്ന് ആരും മറക്കരുത് എന്ന് മഡോണ ഓര്‍മ്മിപ്പിച്ചു.

സ്റ്റോക്‌ഹോമിലെ സംഗീത പരിപാടിക്കിടെ ആറ് മിനുട്ടോളം അവര്‍ പാരീസ് ആക്രമണത്തെക്കുറിച്ച് സംസാരിച്ചു. തുടര്‍ന്നാണ് വിങ്ങിക്കരഞ്ഞ സൂപ്പര്‍ താരം കണ്ണീര്‍ തുടച്ചത്. ദുരന്തത്തില്‍ ദുഖിക്കുന്നവരോടൊപ്പം താനും പങ്കുചേരുന്നുവെന്ന് മഡോണ പറഞ്ഞു. നിരവധി ജീവിതങ്ങള്‍ അര്‍ത്ഥമില്ലാതെ പൊലിഞ്ഞ രാവാണ് കഴിഞ്ഞത് എന്ന് മഡോണ സംഗീത വേദിയില്‍ പറഞ്ഞു.

സംഗീതവും നൃത്തവും ആസ്വദിക്കാനെത്തിയവരും മഡോണയ്‌ക്കൊപ്പം ചേര്‍ന്നു. ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് എണീറ്റ് നിന്ന് മൗനം ആചരിച്ചു. പാരീസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി മൂന്ന് ദിവസത്തെ ദുഖാചരണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

നമ്മളെല്ലാം കുടിയേറ്റക്കാരാണ്. നമ്മുടെ ചോരയ്ക്ക് ഒരേ നിറവും. നമ്മള്‍ ഒന്നാണ്. സമാധാനത്തിനായി പ്രാര്‍ത്ഥിക്കാം. പാരീസിന് വേണ്ടിയും ലോകത്തിനു വേണ്ടിയും എന്ന് മഡോണ ട്വീറ്റും ചെയ്തു.

വേദിയില്‍ മഡോണ സംസാരിക്കുന്നതിന്റെയും കരയുന്നതിന്റെയും വീഡിയോ യൂട്യൂബിലും എത്തി. വീഡിയോ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News