പാരിസ് ഭീകരാക്രമണം; ആസൂത്രണം നടന്നത് ബെല്‍ജിയത്തില്‍; ഫ്രഞ്ച് പൗരനെതിരെ അന്താരാഷ്ട്ര അറസ്റ്റ് വാറണ്ട്; സിറിയയിലെ ഐഎസ് കേന്ദ്രങ്ങളില്‍ ഫ്രാന്‍സിന്റെ വ്യോമാക്രമണം

ലണ്ടന്‍: പാരിസ് ഭീകരാക്രമണത്തിന്റെ ഗൂഢാലോചന നടന്നത് ബെല്‍ജിയത്തിലാണെന്ന് സംശയിക്കുന്നതായി ഫ്രഞ്ച് ആഭ്യന്തരമന്ത്രി ബെര്‍ണാഡ് കാസെന്യൂ. ഭീകരസംഘം ആക്രമണത്തിന് ഉപയോഗിച്ച കാറുകളില്‍ രണ്ടെണ്ണം വാടകയ്‌ക്കെടുത്തത് ബ്രസല്‍സില്‍ നിന്നാണെന്ന് അന്വേഷണസംഘം കണ്ടെത്തി. ആക്രമണം നടന്ന സ്ഥലത്ത് നിന്ന് ഈ വാഹനങ്ങളുടെ പാര്‍ക്കിംഗ് ടിക്കറ്റുകളും ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ബെല്‍ജിയത്ത് നടത്തിയ റെയ്ഡിലാണ് ഏഴു പേരെ പൊലീസ് പിടികൂടിയത്.

ഭീകരര്‍ക്ക് സാമ്പത്തിക സഹായം ലഭിച്ചത് ബ്രസല്‍സിലെ ചില കേന്ദ്രങ്ങളില്‍ നിന്നാണെന്നും സൂചന ലഭിച്ചിട്ടുണ്ട്. മാത്രമല്ല, ചാവേറുകളില്‍ രണ്ടുപേര്‍ ബെല്‍ജിയത്തില്‍ താമസിച്ചിരുന്ന ഫ്രഞ്ച് പൗരന്‍മാരാണ്. ആക്രമണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന സലാഹ് അബ്ദല്‍സലാം എന്നയാള്‍ ഫ്രാന്‍സില്‍ നിന്ന് കാര്‍ മാര്‍ഗം ബ്രസല്‍സിലേയ്ക്ക് കടന്നിട്ടുണ്ടെന്നും പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. 26കാരനായ സലാഹ് അബ്ദല്‍സലാമിന്റെ രേഖാ ചിത്രം പൊലീസ് പുറത്ത് വിട്ടിട്ടുണ്ട്. ഇയാള്‍ക്കെതിരെ അന്താരാഷ്ട്ര അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ആക്രമണങ്ങള്‍ക്ക് ഉപയോഗിച്ച വാഹനങ്ങളുടെ ഉടമസ്ഥനും അബ്ദുല്‍സലാമാണ്. ബാറ്റാക്ലാന്‍ കണ്‍സര്‍ട്ട് സെന്ററിലേക്ക് കാറോടിച്ച് എത്തിയത് ഇയാളാണെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളുടെ സഹോദരങ്ങളില്‍ ഒരാള്‍ ബെല്‍ജിയത്തില്‍ പിടിയിലായവരിലൊരാളാണ്. മറ്റൊരാളായ ഇബ്രാഹിം അബ്ദുല്‍ സലാം സ്‌ഫോടനത്തിനിടെ കൊല്ലപ്പെട്ടെന്നാണ് നിഗമനം.

SS

അതേസമയം, സിറിയയിലെ ഐഎസ് കേന്ദ്രങ്ങളില്‍ ഫ്രാന്‍സ് വ്യോമാക്രമണം ശക്തമാക്കി. ഞായറാഴ്ച രാത്രിയോടെ റഖായിലെ കേന്ദ്രങ്ങളിലാണ് ശക്തമായ ആക്രമണങ്ങള്‍ നടത്തിയത്. 10 ഫൈറ്റര്‍ ബോംബറുകളുള്‍പ്പെടെയുള്ള 12 യുദ്ധവിമാനങ്ങളാണ് ആക്രമണം നടത്തിയതെന്ന് പ്രതിരോധമന്ത്രാലയ വക്താവ് അറിയിച്ചു. ആക്രമണത്തില്‍ ഐഎസ് പരിശീലന കേന്ദ്രം ഉള്‍പ്പെടെ തകര്‍ന്നതായി ഫ്രഞ്ച് പ്രതിരോധമന്ത്രാലയം അവകാശപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News