ഭീകരാക്രമണ ഇരകളോട് ഫേസ്ബുക്കിന്റെ ഇരട്ടത്താപ്പ്; സേഫ്റ്റി ചെക്ക് ഫീച്ചറിനെതിരെ സോഷ്യല്‍മീഡിയയില്‍ രൂക്ഷവിമര്‍ശനം

പാരീസ് ഭീകരാക്രമണത്തിന് പിന്നാലെ സേഫ്റ്റി ചെക്ക് ഫീച്ചര്‍ അവതരിപ്പിച്ച ഫേസ്ബുക്കിന്റെ നടപടിക്കെതിരെ സോഷ്യല്‍മീഡിയയില്‍ രൂക്ഷവിമര്‍ശനം. പാരീസ് ആക്രമണത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് നടന്ന ബെയ്‌റൂട്ട് സ്‌ഫോടനത്തില്‍ എന്തുകൊണ്ട് ഫേസ്ബുക്ക് ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തിയില്ലെന്നാണ് സോഷ്യല്‍മീഡിയയുടെ ചോദ്യം. പ്രൊഫൈല്‍ പിക്ച്ചറില്‍ ഫ്രാന്‍സ് പതാകയണിയിക്കുന്ന രീതിയും എന്തുകൊണ്ട് ബെയ്‌റൂട്ട് സ്‌ഫോടനവുമായി ബന്ധപ്പെട്ട് നല്‍കിയില്ലെന്നും ഇവര്‍ ചോദിക്കുന്നു.

പാരിസ് ആക്രമണത്തില്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളും സുരക്ഷിതരാണോയെന്ന് പരിശോധിക്കാനാണ് ഉപയോക്താക്കള്‍ക്ക് വേണ്ടി ഫേസ്ബുക്ക് സേഫ്റ്റി ചെക്ക് അവതരിപ്പിച്ചത്. എന്നാല്‍ ബെയ്‌റൂട്ടില്‍ സ്‌ഫോടനം ഉണ്ടായപ്പോള്‍ എന്തുകൊണ്ട് സേഫ്റ്റി ചെക്കും ഐക്യദാര്‍ഢ്യപ്രഖ്യാപനങ്ങളും ഉണ്ടായില്ലയെന്നാണ് ചോദ്യം. പശ്ചിമേഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളിലെ ജനത മരിച്ചുവീഴുമ്പോള്‍ പ്രഖ്യാപിക്കാത്ത ഈ ഐക്യദാര്‍ഢ്യത്തിന് പിന്നില്‍ ഫേസ്ബുക്കിന്റെ ഇരട്ടത്താപ്പാണെന്നാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്ന അഭിപ്രായങ്ങള്‍. ലെബനന്‍ സ്വദേശികളാണ് ഇത്തരം രംഗത്ത് വന്നത്. തുടര്‍ന്ന് മറ്റു ഉപയോക്താക്കളും ബെയ്‌റൂട്ടിന് പിന്തുണയുമായി മുന്നോട്ട് വന്നു.

വിമര്‍ശനങ്ങള്‍ രൂക്ഷമായപ്പോള്‍ ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് വിശദീകരണവുമായി രംഗത്തെത്തി. പ്രകൃതി ദുരന്തങ്ങള്‍ക്ക് മാത്രമായിരുന്നു സേഫ്റ്റി ചെക്ക് ഏര്‍പ്പെടുത്തിയിരുന്നതെന്നും ഇനി മുതല്‍ ഭീകരാക്രമണം പോലുള്ള ദുരന്തങ്ങള്‍ക്കും സംവിധാനം ആക്ടിവേറ്റ് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

aaa

വെള്ളിയാഴ്ച ഭീകരാക്രമണത്തിന് തൊട്ടുപിന്നാലെയാണ് ഫേസ്ബുക്ക് സേഫ്റ്റി ചെക്ക് അവതരിപ്പിച്ചത്. വ്യാഴാഴ്ച ബെയ്‌റൂട്ടില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 43 പേര്‍ കൊല്ലപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here