ശാശ്വതീകാനന്ദയുടെ മരണം; ഹൈക്കോടതി ഇന്ന് രണ്ടു ഹര്‍ജികള്‍ പരിഗണിക്കും

കൊച്ചി: ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട രണ്ടു ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രിയന്റെ ഹര്‍ജിയും ഐജി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ അനേഷിക്കണമെന്നാവശ്യപ്പെട്ട് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സമര്‍പ്പിച്ച ഹര്‍ജിയുമാണ് കോടതി പരിഗണിക്കുക.

നീന്തലറിയാവുന്ന സ്വാമി മുങ്ങി മരിച്ചതെങ്ങനെയെന്ന്, ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സിലിന്റെ ഹര്‍ജി പരിഗണിക്കവെ നേരത്തെ കോടതി ചോദിച്ചിരുന്നു. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ശാശ്വതീകാനന്ദയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ തയ്യാറാക്കിയ കര്‍മ്മ പദ്ധതി റിപ്പോര്‍ട്ട് പുനരന്വേഷണച്ചുമതലയുള്ള ക്രൈം ബ്രാഞ്ച് എസ്പി പികെ മധു ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here