
ദില്ലി: രാജ്യത്തെ ‘ഇന്ത്യ’ എന്നതിന് പകരം ‘ഭാരത്’ എന്ന് വിളിക്കേണ്ട സാഹചര്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഔദ്യോഗിക രേഖകളില്‍ ഇന്ത്യക്ക് പകരം ഭാരത് എന്ന് രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യപ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
ഭരണഘടനയുടെ യഥാര്‍ത്ഥ കരടില്‍ ഭാരത് എന്ന പേര് കാണാനില്ലെന്നും സംവാദത്തിനിടെയാണ് ഭരണഘടനാ നിര്‍മ്മാണ സഭ ഭാരത്, ഭാരതഭൂമി, ഭാരത് വര്‍ഷ്, ഭാരത് ഇംഗ്ലീഷില്‍ ഇന്ത്യ എന്നറിയപ്പെടും തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചത്. ഭരണഘടനാ നിര്‍മ്മാണ സഭ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതിനാല്‍ ഇനി അത് പുനപരിശോധിക്കേണ്ട സാഹചര്യമില്ലെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. പേരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നേരത്തെ ഗൗരവമായി ചര്‍ച്ച ചെയ്തതാണെന്നും അതനുസരിച്ച് ഏകകണ്ഠമായാണ് ആര്‍ട്ടിക്കിള്‍ 1 സ്വീകരിച്ചതെന്നും കേന്ദ്ര വ്യക്തമാക്കി.
നിരഞ്ജല്‍ ഭത്വാല്‍ എന്നയാളാണ് ഹര്‍ജി സമര്‍പ്പിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here