പ്രസംഗിക്കാന്‍ വേദിയൊരുക്കിയില്ല; എംഎല്‍എയെ വിജയകാന്ത് പരസ്യമായി തല്ലി; ദൃശ്യങ്ങള്‍ പുറത്ത്

ചെന്നൈ: ഡിഎംഡികെ എംഎല്‍എയെ പാര്‍ട്ടി നേതാവും ചലച്ചിത്രതാരവുമായ വിജയകാന്ത് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. എംഎല്‍എയും ഡിഎംഡികെ പാര്‍ട്ടി ജില്ലാ സെക്രട്ടറിയുമായ ശിവകൊളുന്തിന്റെ തലയ്ക്ക് അടിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. പരസ്യമായ എംഎല്‍എയെ മര്‍ദ്ദിച്ച വിജയകാന്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.

കൂടല്ലര്‍ സന്ദര്‍ശനത്തിനിടെ ശനിയാഴ്ച്ചയായിരുന്നു സംഭവം. സന്ദര്‍ശനത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാത്തതാണ് താരത്തെ ചൊടിപ്പിച്ചതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. കനത്ത മഴ തുടരുന്ന മേഖലകളിലാണ് വിജയകാന്ത് കഴിഞ്ഞ ദിവസം സന്ദര്‍ശനം നടത്തിയത്. എന്നാല്‍ സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ പാര്‍ട്ടി നേതാക്കളൊന്നും ഇതുവരെ തയ്യാറായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News