മഴ കളി മുടക്കി; ബംഗളുരു ടെസ്റ്റിന്റെ മൂന്നാം ദിവസവും ഉപേക്ഷിച്ചു

ബംഗളുരു: കനത്ത മഴയെത്തുടര്‍ന്ന് ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിവസത്തെ കളിയും ഉപേക്ഷിച്ചു. ഇന്നു രാവിലെ കളി തുടങ്ങാന്‍ ശ്രമിച്ചെങ്കിലും മഴയും മൈതാനത്തെ വെള്ളവും കാരണവും ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആദ്യ ദിവസം മാത്രമാണ് കളി നടന്നത്.

ടോസ് നേടിയ ഇന്ത്യ ബാറ്റിംഗിന് ദക്ഷിണാഫ്രിക്കയെ അയയ്ക്കുകയായിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്ക 214 റണ്‍സിന് പുറത്തായിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 80 റണ്‍സെടുത്തു. രണ്ടാം ദിവസവും മൂന്നാം ദിവസവും കളി മുടങ്ങുകയായിരുന്നു. 85 റണ്‍സെടുത്ത എ ബി ഡിവില്ലിയേഴ്‌സിന്റെയും 38 റണ്‍സെടുത്ത എല്‍ഗറിന്റെയും മികവിലാണ് ദക്ഷിണാഫ്രിക്ക 214 റണ്‍സെടുത്തത്. ഇന്ത്യക്കു വേണ്ടി മുരളി വിജയ് 28 റണ്‍സോടെയും ശിഖര്‍ ധവാന്‍ 45 റണ്‍സോടെയും പുറത്താകാതെ നില്‍ക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News