ഫാറൂഖ് കോളേജിന്റെ ‘ഒന്നിച്ചിരിക്കല്‍ പേടി’യെ വിമര്‍ശിച്ച അധ്യാപകനെ പിരിച്ചുവിട്ടു; ഫാസിസം സാഹോദര്യപ്പെടുന്നത് മതങ്ങളുടെ ആലയങ്ങളില്‍ വച്ചാണെന്ന് ഫേസ്ബുക്ക് പോസ്റ്റ്

കോഴിക്കോട്: ഫാറൂഖ് കോളേജിലെ ലിംഗവിവേചനത്തിനെതിരെ ഫേസ്ബുക്കില്‍ കമന്റിട്ട അധ്യാപകനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. മലപ്പുറം അരീക്കോട് സുല്ലമുസ്ലാം സയന്‍സ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം ഗസ്റ്റ് ലക്ച്ചറായ സിപി മുഹമ്മദ് ഷഫീഖിനെയാണ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്.

കമന്റില്‍ മോശമായ ഭാഷ ഉപയോഗിച്ചെന്ന പേരിലാണ് മുഹമ്മദ് ഷഫീഖിനെ പിരിച്ചുവിട്ടത്. കമന്റ് ഡിലീറ്റ് ചെയ്ത് പ്രശ്‌നം പരിഹരിച്ചെങ്കിലും, പിന്നീട് കോളേജ് മനേജ്‌മെന്റ് കമ്മിറ്റി ചേര്‍ന്ന് പിരിച്ചുവിടാന്‍ തീരുമാനിക്കുകയായിരുന്നു. പിരിച്ചുവിടുന്നത് സംബന്ധിച്ച് ഔദ്യോഗികമായി തന്നെ അറിയിച്ചില്ലെന്നും ഫോണിലൂടെ പെട്ടെന്ന് വിളിച്ച് പറയുകയായിരുന്നെന്നും ഷഫീഖ് കൈരളി ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.
കഴിഞ്ഞ 30-ാം തീയതി വൈകുന്നേരം ഫോണില്‍ വിളിച്ച്, ഇനി കോളേജിലേക്ക് വരേണ്ടെന്ന് പറയുകയായിരുന്നുവെന്ന് അധ്യാപകന്‍ പറയുന്നു. വിഷയത്തില്‍ വിശദീകരണം ചോദിക്കാതെയാണ് സസ്‌പെന്‍ഷന്‍ പോലും തരാതെ, പിരിച്ചുവിടാനുള്ള തീരുമാനം മാനേജ്‌മെന്റ് സ്വീകരിച്ചതെന്നും അദ്ദേഹം പറയുന്നു.

‘ജോലി പോയതില്‍ സങ്കടം ഇല്ല. മറുപടി ഉള്‍ക്കൊള്ളാന്‍ മാനേജ്‌മെന്റിന് എത്ര അസാധ്യമായിരുന്നോ അതിന്റെ നൂറിരട്ടി അസാധ്യമാണ് സമൂഹത്തിന്. നീ ആണും പെണ്ണും ഒരുമിച്ചിരിക്കുന്നതിനെ സപ്പോട്ട് ചെയ്യുകയോ? അത് വല്യ തെറ്റല്ലേ എന്ന് ചോദിക്കുന്നവരോട് എന്ത് മറുപടിയാണ് പറയുക..? എന്റെ ജോലി പോയതിനേക്കാള്‍ ഭീകരമായ അവസ്ഥയാണിത്. ഇനി മറ്റൊരിടത് ജോലി കിട്ടാനും വലിയ ബുദ്ധിമുട്ട് തന്നെയാണ്. കാരണം ഫാസിസം സാഹോദര്യപ്പെടുന്നത് മതങ്ങളുടെ ആലയങ്ങളില്‍ വച്ചാണ്. ചിന്തിക്കുന്നവരെ ഭയപ്പെടുത്തുക എന്നതാണ് ഫാസിസത്തിന്റെ നടപ്പ് രീതി. എഴുത്തുകാരെ കൊല്ലുമ്പോള്‍ സ്‌ടെജിലും പേജിലും വലിയ തൊള്ള തൊറക്കുന്നവര്‍ തങ്ങള്‍ക്കെതിരെ വരുന്ന ഏറ്റവും ചെറിയ വിമര്‍ശത്തെ പോലും ഏറ്റവും ക്രൂരമായി നേരിടുന്നതിന്റെ ഉദാഹരണമാണ് എനിക്കെതിരെയുള്ള കോളേജ് മാനേജ്‌മെന്റ് നടപടി. മാപ്പ് പറഞ്ഞത് സ്വീകരിച്ചു എന്ന് പറഞ്ഞു പറ്റിച്ച മാനജ്‌മെന്റിനു നല്ല നമസ്‌കാരം… ഫാസിസം വിജയിക്കട്ടെ.’- മുഹമ്മദ് ഷഫീഖ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

കോളേജ് മാനേജ്‌മെന്റ് നടപടിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. കേരള വര്‍മ്മ കോളേജിലെ ദീപ ടീച്ചറിന് നല്‍കിയ അതേ പിന്തുണ മുഹമ്മദിന് നല്‍കണമെന്ന് സോഷ്യല്‍മീഡിയ അഭിപ്രായപ്പെടുന്നു.

dinu

ജോലി പോയതില്‍ സങ്കടം ഇല്ല… എന്തിന്നാണ് കോളേജില്‍ നിന്ന് പിരിച്ചു വിട്ടത് എന്ന് ചോദിക്കുമ്പോള്‍ അത് ഫാറൂക്ക് കോളേജിലെ വ…

Posted by Freedom Azad on Sunday, November 15, 2015

ഫാറൂക്ക് കോളേജ് ഒരു തുടക്കം മാത്രമാണ്… ഫാസിസം സര്‍വവ്യാപിയാണ്‌ എന്ന തിരിച്ചറിവിലൂടെ ഞാനും… വിദ്യാഭ്യാസത്തിലെ …

Posted by Freedom Azad on Wednesday, November 11, 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News