തമിഴ്‌നാട്ടില്‍ വീണ്ടും കനത്ത മഴ; സ്ഥിതി ഗുരുതരം; ചെന്നൈ നഗരം വെള്ളത്തിനടിയില്‍; 13 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; മരണം 72

ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും കനത്ത മഴ തുടങ്ങിയതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങള്‍ പ്രളയഭീതിയില്‍. ചെന്നൈ നഗരം അടക്കം പലയിടങ്ങളും ഇപ്പോള്‍തന്നെ വെള്ളത്തിനടിയിലായി. പലയിടങ്ങളിലും നിരവധി അത്യാഹിതങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചെന്നൈ, കടലൂര്‍, കാഞ്ചീപുരം, തിരുവള്ളൂര്‍, കാരയ്ക്കല്‍ അടക്കമുള്ള പതിമൂന്നു ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പല കമ്പനികളും അവധി നല്‍കിയിട്ടുണ്ട്.

നാലു ദിവസത്തിനുള്ളില്‍ തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ 72 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. കടലാക്രമണവും ശക്തമാണ്. തീരപ്രദേശങ്ങളില്‍നിന്നു ജനങ്ങളെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിയിട്ടുണ്ട്. തമിവ്‌നാട് ഡോ. അംബേദ്കര്‍ നിയമ സര്‍വകലാശാലയിലെയും അണ്ണ സര്‍വകലാശാലയിലെയും പരീക്ഷകള്‍ മാറ്റിവച്ചു.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദമാണ് വീണ്ടും മഴ ശക്തിപ്പെടാന്‍ കാരണമായത്. അടുത്ത ഇരുപത്തിനാലു മണിക്കൂറില്‍ ചെന്നൈയിലും തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളിലും കനത്ത മഴയും കാറ്റും ഉണ്ടാകുമെന്നു മുന്നറിയിപ്പുണ്ട്. ചിലയിടങ്ങളില്‍ ചുഴലിക്കാറ്റിനു സാധ്യതയുള്ളതായും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

ഇന്നു രാവിലെവരെയുള്ള പത്തൊമ്പതു മണിക്കൂറിനുള്ളില്‍ ചെന്നൈ നഗരത്തില്‍ 27 സെന്റീമീറ്റര്‍ മഴ പെയ്തു. വിവിധ ഇടങ്ങളില്‍ എമര്‍ജന്‍സി ഹെല്‍പ് ലൈനുകള്‍ തുറന്നിട്ടുണ്ട്. തിരക്കേറിയ താംബരം-വേളാച്ചേരി ഹൈവേ വെള്ളത്തിനടിയിലാണ്. പലയിടങ്ങളിലും വാഹനങ്ങള്‍ മൂങ്ങിപ്പോയി. ചെന്നൈ നഗരത്തിലൂടെ ഒഴുകുന്ന അഡയാര്‍ നദി കരകവിഞ്ഞ. തിരക്കേറിയ ബംഗളുരു ദേശീയപാതയില്‍ ശ്രീപെരുംപുതൂരില്‍ വന്‍ ഗതാഗതക്കുരുക്കാണ്. ശ്രീപെരുമ്പുതൂരില്‍ പലയിടങ്ങളിലും റോഡില്‍ വലിയ കുഴികള്‍ രൂപപ്പെട്ടതു യാത്രികര്‍ക്കു ഭീഷണിയായിട്ടുമുണ്ട്. പാതയില്‍ നിരവധി അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

ചിത്രങ്ങള്‍ക്കു കടപ്പാട്: ദ ന്യൂസ് മിനുട്ട്‌

channai-5 chennai chennai-1 chennai-3 chennai-4 chennai-5 chennai-6 chennai-7 chennai-8 chennai-9 chennai-10 chennai-11 chennai-12 chennai-13 chennai-14 chennai-15 chennai-17 chennain-2

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here