സുദീപുമായി പ്രണയം; നിത്യാ മേനോന് പറയാനുള്ളത്

കഴിഞ്ഞ ഒരാഴ്ച്ചയായി ദക്ഷിണേന്ത്യന്‍ ഗോസിപ്പ് മാധ്യമങ്ങളില്‍ നിറഞ്ഞ നില്‍ക്കുന്നതാണ് നിത്യാ മേനോനും കന്നഡതാരം സുദീപും തമ്മിലുള്ള പ്രണയവാര്‍ത്തകള്‍. പ്രമുഖ മാധ്യമങ്ങളിലും വാര്‍ത്ത വന്നതോടെയാണ് പ്രതികരണവുമായി നിത്യാ മേനോന്‍ തന്നെ നേരിട്ട് രംഗത്തെത്തിയത്.

തനിക്ക് ആരുമായും പ്രണയബന്ധമില്ലെന്നും ഇപ്പോള്‍ കരിയര്‍ മെച്ചപ്പെടുത്തുക മാത്രമാണ് ലക്ഷ്യമെന്നും നിത്യ പറഞ്ഞു. ഇപ്പോള്‍ പ്രണയിക്കാനുള്ള സമയമല്ലെന്നും താരം പറഞ്ഞു. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെയും നിത്യ രംഗത്തെത്തി. ഇത്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് തന്റെ ഇമേജിനെ ബാധിക്കുമെന്നും അതു കൊണ്ട് ഭയവായി ഇതില്‍ നിന്നും പിന്‍മാറണമെന്നും താരം വ്യക്തമാക്കി. തെലുങ്ക് ചലച്ചിത്രമാധ്യമങ്ങളോടാണ് താരം ഇക്കാര്യം പറഞ്ഞത്.

തമിഴിലും തെലുങ്കിലുമായി കെഎസ് രവികുമാര്‍ ഒരുക്കുന്ന ചിത്രത്തിലാണ് സുദീപും നിത്യയുമാണ് എത്തുന്നത്. പല സ്ഥലങ്ങളിലും ഇരുവരെയും ഒന്നിച്ച് കണ്ടതോടെയാണ് പ്രണയവാര്‍ത്തകള്‍ പ്രചരിച്ചത്. സുദീപ് കഴിഞ്ഞ മാസം വിവാഹമോചിതനായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel