കെ രേഖയ്ക്ക് കൊച്ചുബാവ കഥാ പുരസ്‌കാരം

തൃശൂര്‍: കഥാകൃത്ത് ടി വി കൊച്ചുബാവയുടെ സ്മരണാര്‍ഥമുള്ള കൊച്ചുബാവ കഥാ പുരസ്‌കാരം കെ രേഖയ്ക്ക്. രേഖയുടെ നിന്നില്‍ ചായുന്ന നേരത്ത് എന്ന കഥാസമാഹാരത്തിനാണ് പുരസ്‌കാരം. 25,000 രൂപയും ശില്‍പവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. യുവകലാസാഹിതി ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 25ന് ഇരിങ്ങാലക്കുടയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.

മലയാള മനോരമ ദിനപത്രത്തില്‍ ചീഫ് സബ് എഡിറ്ററാണ് രേഖ. മാതൃഭൂമി വിഷുപ്പതിപ്പ് കഥാ സമ്മാനം, ഗൃഹലക്ഷ്മി സമ്മാനം, ടി പി കിഷോര്‍ പുരസ്‌കാരം, സാഹിത്യ അക്കാദമി ഗീതാ ഹിരണ്യന്‍ പുരസ്‌കാരം, രാജലക്ഷ്മി പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്. തൃശൂര്‍ സ്വദേശിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News