ദങ്കലിന്റെ ചിത്രീകരണത്തിനിടെ ആമിര്‍ ഖാന്റെ തോളിന് പരുക്കേറ്റു; ഒരാഴ്ചത്തെ വിശ്രമം

ലുധിയാന: ഷൂട്ടിംഗിനിടെ അപകടത്തില്‍ നടന്‍ ആമിര്‍ ഖാന് പരുക്ക്. ദങ്കല്‍ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് അപകടം. തോളിന് സാരമായി പരുക്കേറ്റ ആമിര്‍ ഖാനെ ആശുപത്രിയിലേക്ക് മാറ്റി. ലുധിയാനയിലെ ചിത്രീകരണ സ്ഥലത്തു വച്ചയിരുന്നു അപകടം.

ആമിര്‍ ഖാന്‍ തന്നെയാണ് ഇക്കാര്യം ട്വീറ്റിലൂടെ അറിയിച്ചത്. അപടം ഗുരുതരമല്ലെന്നാണ് ട്വീറ്റ്. എന്നാല്‍ മസിലുകള്‍ക്ക് വേദനയുണ്ട്. ഒരാഴ്ച ഷൂട്ടിംഗില്‍നിന്ന് വിശ്രമം തേടുന്നതായും താരത്തിന്റെ ട്വീറ്റിലുണ്ട്.

ലുധിയാനയാണ് ദങ്കലിന്റെ ചിത്രീകരണ സ്ഥലം. അവിടെ റെസ്‌ലിംഗ് ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. വ്യത്യസ്ത ആംഗിളുകളിലുള്ള നിരവധി ടേക്കുകളാണ് ആമിര്‍ എടുത്തത്. അവസാന ഷോട്ട് ചിത്രീകരിക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്. ഇതിനിടെ തോളിന് പരുക്കേറ്റ ആമിര്‍ മറിഞ്ഞുവീണു. അപകടത്തെ തുടര്‍ന്ന് ആമിര്‍ ഖാന്‍ മുംബൈയിലേക്ക് പോയി.

ഭാര്യ കിരണ്‍ റാവു, മകന്‍ ആസാദ് എന്നിവരും താരത്തിനൊപ്പം ഉണ്ടായിരുന്നു. ഡോക്ടര്‍മാരുടെ ഉപദേശത്തെ തുടര്‍ന്നാണ് വിശ്രമം എടുക്കാന്‍ ആമിര്‍ തീരുമാനിച്ചത്. ദങ്കലില്‍ മഹാവീര്‍ ഫൊഗട്ട് എന്ന കഥാപാത്രത്തെയാണ് ആമിര്‍ ഖാന്‍ അവതരിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News