മുസ്ലീംപള്ളികള്‍ അടച്ചുപൂട്ടുമെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രി; പാരിസ് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനെ തിരിച്ചറിഞ്ഞു; അടുത്ത ലക്ഷ്യം യുഎസ് തലസ്ഥാനമെന്ന് ഐഎസ്

പാരിസ്: പാരിസ് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഫ്രാന്‍സില്‍ വിദ്വേഷ പ്രചാരണം നടത്തുന്ന മുസ്ലീംപള്ളികള്‍ അടച്ചുപൂട്ടുമെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രി ബെര്‍ണാഡ് കാസന്യു. വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നവരെ ആക്രമിക്കാന്‍ രാജ്യത്ത് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ സൗകര്യമാകുമെന്നും പല പള്ളികള്‍ക്കും സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 40ഓളം വിദേശ ഇമാമുമാരെ ഫ്രാന്‍സില്‍ നിന്ന് നാടുകടത്തിയതായി ജൂണില്‍ കാസന്യു പറഞ്ഞിരുന്നു.

ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ബെല്‍ജിയം പൗരന്‍ അബ്ദുല്‍ഹമിദ് അബൗദ് ആണെന്നാണ് ഫ്രാന്‍സിന്റെ നിഗമനം. മുന്‍പ് പാരീസിലേക്കുള്ള അതിവേഗ തീവണ്ടിയില്‍ അക്രമണം നടത്താനുള്ള ശ്രമത്തിനു പിന്നിലും ഇയാളായിരുന്നെന്ന് പൊലീസ് കണ്ടെത്തി. 168 കേന്ദ്രങ്ങളില്‍ നടത്തിയ പൊലീസ് നടത്തിയ റെയ്ഡില്‍ 23 പേരെ അറസ്റ്റ് ചെയ്യുകയും 104 പേരെ വീട്ടുതടങ്കലില്‍ ആക്കുകയും ചെയ്തു.

അതേസമയം, തങ്ങളുടെ അടുത്ത ലക്ഷ്യം വാഷിംഗ്്ടണ്‍ ആണെന്ന് ഇസ്ലാമിക് സ്റ്റേറ്റ് പുറത്ത് വിട്ട വീഡിയോയിലൂടെ അറിയിച്ചു. സിറിയയിലെ ഇടപെടലിന് ഫ്രാന്‍സിന് മറുപടി നല്‍കി. സിറിയയില്‍ ആക്രമണം നടത്തുന്ന രാജ്യങ്ങള്‍ക്കെല്ലാം പാരിസിന്റെ വിധിയാണുണ്ടാവുകയെന്നും വീഡിയോയില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News