മിച്ചല്‍ ജോണ്‍സണ്‍ വിരമിക്കുന്നു

ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ ജോണ്‍സണ്‍ വിരമിക്കുന്നു. ഇപ്പോള്‍ നടക്കുന്ന പെര്‍ത്ത് ടെസ്റ്റിന് ശേഷം താന്‍ വിരമിക്കുകയാണെന്ന് മിച്ചല്‍ ജോണ്‍സണ്‍ അറിയിച്ചു.

2007ല്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലൂടെയാണ് ജോണ്‍സന്‍ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചത്. 72 ടെസ്റ്റുകളില്‍ നിന്ന് 310 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കക്കെതിരെ 61 റണ്‍സ് വഴങ്ങി എട്ടു വിക്കറ്റുകള്‍ വീഴ്ത്തിയതാണ് ജോണ്‍സന്റെ മികച്ച പ്രകടനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News