ബിജെപിക്കെതിരേ എന്‍എസ്എസ്; എസ്എന്‍ഡിപിയുമായി സഖ്യമുണ്ടാക്കിയത് പരാജയം; ഒറ്റയ്ക്കു മത്സരിച്ചിരുന്നെങ്കില്‍ മാന്യമായ വിജയമുണ്ടാകുമായിരുന്നു

ചങ്ങനാശേരി:എസ്എന്‍ഡിപിയുമായി സഖ്യമുണ്ടാക്കിയതില്‍ ബിജെപിയെ വിമര്‍ശിച്ച് എന്‍എസ്എസ്. സഖ്യം പരാജയമായിരുന്നെന്നും ഒറ്റയ്ക്കു മത്സരിച്ചിരുന്നെങ്കില്‍ ബിജെപിക്ക് ഇതിലും മികച്ച വിജയം നേടാന്‍ കഴിയുമായിരുന്നെന്നും എന്‍എസ്എസ് മുഖമാസികയായ സര്‍വീസസിലാണ് വിമര്‍ശനം.

എന്‍എസ്എസിനെ അപമാനിക്കാന്‍ ബിജെപി ശ്രമിച്ചതായും കുറ്റപ്പെടുത്തലുണ്ട്. എന്‍എസ്എസ് നേതൃത്വവുമായി ധാരണയ്ക്ക് ബിജെപി ശ്രമിച്ചത് അപലപനീയമാണെന്നും സര്‍വീസസ് വിമര്‍ശിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News