ഹൈദരാബാദ്: ബാല പ്രശാന്ത് കാമുകിയായ തന്റെ ഭാര്യയുടെ അടുത്തുണ്ടെന്ന് ഭര്‍ത്താവ് അറിഞ്ഞത് പാര്‍ക്കിംഗ് ഏരിയയില്‍ കാര്‍ കണ്ട്. ആരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം തന്റെ സ്കോഡ കാര്‍ പാര്‍ക്കിംഗ് സ്ഥലത്ത് പാര്‍ക്ക് ചെയ്തശേഷമാണ് ബാല പ്രശാന്ത് കാമുകിയുടെ ഫഌറ്റിലേക്ക് കടന്നത്. എന്നാല്‍ കാര്‍ യുവതിയുടെ സഹോദരന് കണ്ടതോടെയാണ് ബാല പ്രശാന്ത് ഫഌറ്റിലുണ്ടെന്ന സംശയം ഉടലെടുത്തതെന്ന് തെലുങ്ക് ഗോസിപ്പ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ശക്തിപോസ്റ്റ് റിപ്പോര്‍ട്ട് ഇപ്രകാരം: സംഭവദിവസം സ്ഥലത്തില്ലാതിരുന്ന ഭര്‍ത്താവ്, ഭാര്യയുടെ സഹോദരനോടു വീട്ടില്‍ പ്രശ്നങ്ങളൊന്നുമില്ലെന്നുറപ്പാക്കാന് ഫോണിലൂടെ ആവശ്യപ്പെട്ടിരുന്നു. അപ്രകാരം സഹോദരന് ഫഌറ്റില്‍ ചെന്നപ്പോള്‍ വാതില്‍ തുറക്കാന്‍ തയ്യാറാകാതെ യുവതി തനിക്കു കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞു. ഇക്കാര്യം യുവാവ് സഹോദരി ഭര്‍ത്താവിനെ വിളിച്ച് പറഞ്ഞു. എന്നാല്‍ ഇതില്‍ സംശയം തോന്നിയ ഭര്‍ത്താവ് അവിടെ മറ്റേതെങ്കിലും കാര്‍ പാര്‍ക്കു ചെയ്തിട്ടുണ്ടോയെന്ന് അന്വേഷിക്കുകയായിരുന്നു. പാര്‍ക്കിംഗ് ഏരിയയില്‍ ഒരു സ്കോഡാ കാര്‍ ഉണ്ടെന്ന് യുവാവ് അറിയിച്ചതോടെ ഭര്‍ത്താവ് സ്വന്തം സഹോദരിയോടും ഭര്‍ത്താവിനോടും സംഭവം അന്വേഷിക്കാന്‍ ആവശ്യപ്പെട്ടു.
അല്‍പ്പം കഴിഞ്ഞ അവരെത്തിയതോടെ ദേഷ്യത്തിലായിരുന്ന യുവതി അവരെയും ഫ്ളാറ്റിനകത്തു പ്രവേശിപ്പിച്ചില്ല. കാര്യങ്ങള്‍ കൈവിട്ട് പോകുമെന്ന് തോന്നിയപ്പോള്‍ എല്ലാവരും തന്നെ സംശയിക്കുന്നുവെന്ന് പറഞ്ഞ യുവതി സ്വന്തം കൈത്തണ്ട മുറിക്കുകയായിരുന്നു. തുടര്‍ന്ന് അവശനിലയിലായ കാമുകിയെയുമായി ബന്ധുക്കള്‍ ആശുപത്രിയിലേക്ക് പോയി. ഫഌറ്റ് പുറത്തുനിന്ന് പൂട്ടിയശേഷമാണ് ഇവര്‍ ആശുപത്രിയിലേക്കുപോയത്. ആശുപത്രിയിലെത്തിയ ഉടന്‍ യുവതി ഫഌറ്റില്‍ നിന്ന് രക്ഷപ്പെടാന്‍ പറഞ്ഞ് ബാലപ്രശാന്തിനു മെസേജ് അയച്ചു. തുടര്‍ന്നാണ് ബാലപ്രശാന്ത് പൈപ്പ് ലൈന്‍ വഴി താഴേക്ക് ഇറങ്ങാന്‍ ശ്രമിച്ചതും കൈവിട്ട് താഴെ വീണതും.
ഹൈദരാബാദിലെ മൂസാപേട്ടില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. വിവാഹിതയും മൂസാപ്പേട്ട് സ്വദേശിനിയുമായ യുവതിയുമായി ഏറെ നാളുകളായി പ്രണയത്തിലായിരുന്നു പ്രശാന്ത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here