ശാശ്വതീകാനന്ദയുടെ മരണം: സജീഷിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണമില്ല; പകരം ബന്ധുക്കള്‍ക്കു പീഡനവും പീപ്പിളിനു വാര്‍ത്ത ലഭിച്ചതിനെക്കുറിച്ചുള്ള അന്വേഷണവും

കോഴിക്കോട്: ശാശ്വതീകാനന്ദയെ വാടകക്കൊലയാളി പ്രിയന്‍ കൊലപ്പെടുത്തിയതാണെന്ന വെളിപ്പെടുത്തല്‍ നടത്തിയ സജീഷിന്റെ കുടുംബത്തിന് ക്രൈംബ്രാഞ്ചിന്റെ പീഡനം. സജീഷിന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷണം നടത്താന്‍ തയാറാകാതെയാണ് ക്രൈംബ്രാഞ്ചിന്റെ ക്രൂരനടപടി. വെളിപ്പെടുത്തല്‍ പുറത്തുവന്നിട്ടു ദിവസങ്ങളായിട്ടും യാതൊരു അന്വേഷണ നടപടിയും ഇല്ലാതെ പീപ്പിള്‍ ടിവിക്ക് എങ്ങനെ വാര്‍ത്ത ലഭിച്ചെന്ന അന്വേഷണവും ക്രൈംബ്രാഞ്ച് നടത്തുന്നതായാണ് വിവരം.

പ്രായമായവരെയും അസുഖബാധിതരായി കിടക്കുന്നവരെയുമാണ് ക്രൈംബ്രാഞ്ച് സംഘം അനാവശ്യമായി പീഡിപ്പിക്കുന്നത്. ക്രൈംബ്രാഞ്ചിന്റെ പീഡനവിവരങ്ങള്‍ സജീഷിന്റെ മാതാവ് ലീലയാണ് കൈരളി ന്യൂസ് ഓണ്‍ലൈനിനോടു വെളിപ്പെടുത്തിയത്.

വെള്ളാപ്പള്ളിയുടെ നിര്‍ദേശപ്രകാരം വാടകക്കൊലയാളി പ്രിയനാണ് ശാശ്വതീകാനന്ദയെ കൊലപ്പെടുത്തിയതെന്ന സജീഷിന്റെ വെളിപ്പെടുത്തല്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഈ വെളിപ്പെടുത്തലില്‍ അന്വേഷണം ഒന്നും നടത്തിയില്ല എന്നതാണ് കൗതുകകരമായ കാര്യം. പകരമാണ് പൊലീസ് പ്രതികാരം തീര്‍ക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News