ലോക്കല്‍ ട്രെയിനില്‍ പാട്ടും ബഹളവുമായി ബിഗ് ബി; യാത്രക്കാരും ആഘോഷത്തിമിര്‍പ്പില്‍

അമിതാഭ് ബച്ചനൊപ്പം യാത്ര ചെയ്യാനുള്ള ഭാഗ്യമാണ് കഴിഞ്ഞ ദിവസം മുംബൈയിലെ ആരാധകര്‍ക്ക് ലഭിച്ചത്. അതും തിക്കും തിരക്കുമുള്ള ലോക്കല്‍ ട്രെയിനില്‍. മുംബൈ ഛത്രപജി ശിവജി ടെര്‍മിനലില്‍നിന്നാണ് ബച്ചന്‍ ലോക്കല്‍ ട്രെയിനില്‍ സാധാരണക്കാര്‍ക്കൊപ്പം യാത്ര ചെയ്തത്.

‘ആജ് കി രാത് സിന്ധഗി’ എന്ന ഷോയില്‍ പങ്കെടുത്ത സൗരഭ് നിമ്പ്കര്‍ എന്ന യുവാവിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കൊണ്ടാണ് ബച്ചന്‍ ട്രെയിന്‍ യാത്ര നടത്തിയത്. ട്രെയിനുകളില്‍ പാട്ടുപാടി പണം സമ്പാദിക്കുന്ന സൗരഭ്, ആ പണം ക്യാന്‍സര്‍ ബാധിതര്‍ക്ക് നല്‍കുന്നുവെന്ന അറിവാണ് ബിഗ് ബിയെ ഇതിന് പ്രേരിപ്പിച്ചത്. സൗരഭിനൊപ്പം പ്രത്യക്ഷപ്പെട്ട ബച്ചന്‍, രന്‍ഗ് ബര്‍സേയിലെ വരികളും ആലപിച്ചു. അപ്രതീക്ഷിതമായി താരത്തെ കണ്ടപ്പോള്‍ ആരാധകരും ഒപ്പംകൂടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News