സംയുക്ത വര്‍മ്മ വീണ്ടും സിനിമയിലേക്ക്? എതിര്‍പ്പില്ലെന്ന് ബിജു മേനോന്‍

നടി സംയുക്ത വര്‍മ്മ വീണ്ടും അഭിനയരംഗത്തേക്ക് വരുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്ന് നടന്‍ ബിജു മേനോന്‍. പുതിയ ചിത്രമായ സാള്‍ട്ട് മാംഗോ ട്രീയിലേക്ക് നായികയെ കണ്ടെത്താന്‍ വൈകിയപ്പോള്‍ താന്‍ സംയുക്തയോട് ഇക്കാര്യം ചോദിച്ചിരുന്നു. എന്നാല്‍ ഇനിയതൊന്നും ചിന്തിക്കാന്‍ പറ്റില്ലെന്നായിരുന്നു അവളുടെ മറുപടിയെന്ന് ബിജു മേനോന്‍ പറയുന്നു. സംയുക്തയെ നായികയാക്കി ഒരു സാധാരണക്കാരിയുടെ കഥയുമായി സംവിധായകര്‍ എത്തിയാല്‍ തനിക്കൊരു എതിര്‍പ്പുമില്ലെന്ന് ബിജു മേനോന്‍ മനോരമ ഓണ്‍ലൈനിനോട് പറഞ്ഞു.

സംയുക്തയുടെ തിരിച്ചുവരവ് പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ലെന്ന് ബിജു നേരത്തെ പറഞ്ഞിരുന്നു. വിവാഹം ശേഷം അഭിനയിക്കുന്നില്ലെന്ന് തീരുമാനിച്ചത് സംയുക്ത തന്നെയാണ്. കുടുംബ ഉത്തരവാദിത്വവും മകന്റെ കാര്യവുമൊക്കെ വന്നതോടെയാണ് അഭിനയം നിര്‍ത്തിയതെന്നും ബിജു പറഞ്ഞു.

ജയറാം നായകനായ വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് സംയുക്ത വെള്ളിത്തിരയിലെത്തിയത്. ബിജു മേനോന്‍ നായകനായ മഴ, മധുരനൊമ്പരക്കാറ്റ്, മേഘമല്‍ഹാര്‍ എന്നീ ചിത്രങ്ങളില്‍ മികച്ച വേഷങ്ങള്‍ സംയുക്ത കൈകാര്യം ചെയ്തിരുന്നു. കുബേരന്‍ ആണ് അവസാനം അഭിനയിച്ച ചിത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News