ക്ലാസില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും മുട്ടിയുരുമ്മിയിരിക്കുന്നതിനോട് യോജിപ്പില്ലെന്ന് അബ്ദുറബ്ബ്; പ്രസ്താവന പിന്‍വലിക്കണമെന്ന് കെഎസ്‌യു

തിരുവനന്തപുരം: കോളേജ് ക്യാമ്പസുകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരു ബെഞ്ചില്‍ മുട്ടിയിരിക്കുന്നതിനോട് യോജിപ്പില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ്. കേരളത്തില്‍ ഒരിടത്തും ഇത്തരമൊരു സംഭവമില്ലെന്നും കോളേജ് മാനേജ്‌മെന്റും അധ്യാപകരും അനുവദിക്കുന്നെങ്കില്‍ അവര്‍ ഒരുമിച്ചിരിക്കട്ടെയെന്നും അബ്ദുറബ്ബ് പറഞ്ഞു. വിഷയത്തില്‍ ഫറൂഖ് കോളേജില്‍ നിന്ന് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും റബ്ബ് പറഞ്ഞു.

ഫറൂഖ് കോളേജില്‍ മലയാളം ക്ലാസില്‍ ഒരുമിച്ച് ഒരു ബഞ്ചില്‍ ഇരുന്നുവെന്ന് ആരോപിച്ച് സഹപാഠികളായ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ക്ലാസില്‍ നിന്ന് പുറത്താക്കിയിരുന്നു. നടപടിക്കെതിരെ പ്രതികരിച്ച ഒരു വിദ്യാര്‍ത്ഥിയെ കോളേജ് മനേജ്‌മെന്റ് പുറത്താക്കുകയും ചെയ്തിരുന്നു. രണ്ടാം വര്‍ഷ ബിഎ സോഷ്യോളജി വിദ്യാര്‍ത്ഥി ദിനുവിനെയാണ് കോളേജ് മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍ കോളേജ് നടപടി റദ്ദാക്കിയ ഹൈക്കോടതി വിദ്യാര്‍ത്ഥിയെ ക്ലാസില്‍ തിരിച്ചെടുക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.

മന്ത്രി പ്രസ്താവന പിന്‍വലിക്കണമെന്ന് കെഎസ്‌യു പ്രസിഡന്റ് വിഎസ് ജോയി ആവശ്യപ്പെട്ടു. കലാലയങ്ങളെ ദേവാലയങ്ങളോ ക്ഷേത്രങ്ങളാക്കാനോ അനുവദിക്കില്ലെന്നും ജോയ് പീപ്പിള്‍ ടിവിയോട് പറഞ്ഞു. അബ്ദുറബ്ബിന്റെ പ്രസ്താവന നിര്‍ഭാഗ്യകരമാണെന്ന് ബിന്ദുകൃഷ്ണ അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News