താന്‍ വാ തുറന്നാല്‍ മുഖ്യമന്ത്രിയടക്കം പലരും പുറത്താകുമെന്ന് ബിജു രാധാകൃഷ്ണന്‍

കൊച്ചി: സോളാര്‍ തട്ടിപ്പു കേസില്‍ തനിക്കു പറയാനുള്ളത് മുഴുവന്‍ പറഞ്ഞാല്‍ മുഖ്യമന്ത്രിയടക്കം പലരും രാജിവയ്‌ക്കേണ്ടി വരുമെന്ന് കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന്‍. രണ്ടര വര്‍ഷത്തിനുള്ളില്‍ ജയിലില്‍ നിന്ന് പുറത്തിറക്കാമെന്ന് തനിക്കു വാഗ്ദാനം ഉണ്ടായിരുന്നു. എന്നാല്‍, തന്നെ മണ്ടനാക്കുകയായിരുന്നെന്നും ബിജു രാധാകൃഷ്ണന്‍ പറഞ്ഞു. സോളാര്‍ കമ്മീഷന്‍ മുമ്പാകെയാണ് ബിജു രാധാകൃഷ്ണന്‍ മൊഴി നല്‍കിയത്. തന്റെ മേല്‍ വലിയ സമ്മര്‍ദ്ദമുണ്ട്. ജാമ്യാപേക്ഷ 23ന് ഹൈക്കോടതി പരിഗണിക്കാനിരിക്കുകയാണെന്നും ബിജു രാധാകൃഷ്ണന്‍ മൊഴി നല്‍കി.

പുറത്തിറങ്ങണമെന്ന ആഗ്രഹം അവശേഷിക്കുന്നതിനാല്‍ 23ന് ശേഷം ഒരുദിവസം വിസ്താരത്തിന് ഹാജരാകാന്‍ അനുവദിക്കണമെന്നും ബിജു രാധാകൃഷ്ണന്‍ കമ്മീഷനോട് ആവശ്യപ്പെട്ടു. സാക്ഷി മാനസിക സംഘര്‍ഷം അനുഭവിക്കുന്നതിനാല്‍ മാനുഷിക പരിഗണനയുടെ പേരില്‍ ഇന്ന് വിസ്തരിക്കുന്നില്ലെന്ന് കമ്മീഷന്‍ ജസ്റ്റിസ് ജി. ശിവരാജന്‍ അറിയിച്ചു. ബിജുവിനെ 30ന് ഹാജരാക്കാന്‍ സൂപ്രണ്ടിനോട് ആവശ്യപ്പെടാന്‍ കമ്മീഷന്‍ തീരുമാനിച്ചു. പൂജപ്പുര ജയില്‍ സൂപ്രണ്ടുമായി താന്‍ കൂടിക്കാഴ്ച നടത്തിയത് വ്യക്തിപരമായ പരാതികള്‍ പറയാനായിരുന്നെന്നും ബിജു കമ്മീഷനെ അറിയിച്ചു. കേസിലെ മറ്റൊരു പ്രതി സരിത എസ് നായരെ 26, 27 തിയതികളില്‍ വിസ്തരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News