അശോക് സിംഗാള്‍ അന്തരിച്ചു

ദില്ലി: മുതിര്‍ന്ന വിശ്വഹിന്ദു പരിഷത്ത് നേതാവും മുന്‍ വര്‍ക്കിംഗ് പ്രസിഡന്റുമായ അശോക് സിംഗാള്‍ അന്തരിച്ചു. 89 വയസായിരുന്നു. കഴിഞ്ഞ കുറച്ചുകാലമായി രോഗബാധിതനായിരുന്നു. ഗുഡ്ഗാവ് മെദാന്ത മെഡിസിറ്റിയിലായിരുന്നു അന്ത്യം. രാജ്യത്തു കടുത്ത ഹിന്ദുത്വത്തിന്റെ പ്രചാരകനെന്ന നിലയിലാണ് സിംഗാള്‍ അറിയപ്പെടുന്നത്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്ന ആവശ്യവുമായി രാജ്യമാകെ നടന്ന ഹിന്ദു സംഘടനകളുടെ പ്രക്ഷോഭത്തിന്റെ മുന്‍നിര നേതാവുമായിരുന്നു.

1926-ല്‍ ആഗ്രയിലാണ് ജനനം. സിംഗാള്‍ ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍നിന്ന് മെറ്റലര്‍ജിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദം നേടി. 1942-ല്‍ ആര്‍എസ്എസില്‍ ചേര്‍ന്നു. പഠനശേഷം മുഴുവന്‍ സമയ പ്രചാരകനായി. ദില്ലിയുടെയും ഹരിയാനയുടെയും പ്രാന്ത പ്രചാരകനായിരുന്നു. 1980-ല്‍ വിശ്വഹിന്ദുപരിഷത്തിലേക്കു നിയോഗിച്ചു. ജനറല്‍ സെക്രട്ടറിയും പിന്നീട് വര്‍ക്കിംഗ് പ്രസിഡന്റുമായി. 2011-ല്‍ ഡോ. പ്രവീണ്‍ ഭായ് തൊഗാഡിയ ചുമതലയേല്‍ക്കുന്നതു വരെ ചുമതലയില്‍ തുടര്‍ന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here