ഫാറൂഖ് കോളജ് മതസ്ഥാപനമല്ല, പൊതുവിദ്യാലയമാണെന്ന് എംഎ ബേബി; കോളജിനെ മാനം കെടുത്തരുതെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ ബേബി

കോഴിക്കോട് ഫാറൂഖ് കോളജിനെ മതസ്ഥാപനമാക്കരുതെന്ന് എംഎ ബേബി. കേരളത്തിലെ വിദ്യാഭ്യാസ രംഗത്തിന് പ്രത്യേകിച്ച് മലബാറിന് ഒരുപാട് സംഭാവനകള്‍ നല്‍കിയ ഫാറൂഖ് കോളജിനെ ഒറ്റപ്പെടുത്തി മാനംകെടുത്താനുള്ള ശ്രമങ്ങളാണ് നടന്നത്. ഇത് ഒരിക്കലും അംഗീകരിക്കാവുന്നതല്ല. ഹിന്ദുത്വ വര്‍ഗീയവാദികളുടെ ചൂട്ടിന് ഫാറൂഖ് കോളജ് മാനേജ്‌മെന്റ് പോലുള്ള സ്ഥാപനങ്ങള്‍ കാറ്റൂതരുതെന്നും എംഎ ബേബി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഫാറൂഖ് കോളജ് ഒരു മതപഠനസ്ഥാപനമല്ല. പൊതുവിദ്യാലയമാണ്. അതിനെ ഒരു ആധുനിക പൊതുവിദ്യാലയമായി നടത്തുന്നതാണ് കേരളത്തിലെ മുസ്ലിം സമുദായത്തിനും ക്ഷേമകരമാവുക. മദ്രസ വേറെ നടത്താമല്ലോയെന്നും ബേബി പോസ്റ്റില്‍ പറയുന്നു.

ആധുനിക പുരോഗമന സമൂഹമായി മാറാന്‍ വ്യഗ്രതപ്പെട്ടുകൊണ്ടിരിക്കുന്ന കേരളത്തിലെ മുസ്ലിം സമൂഹത്തിന് മതപരമായ ഉള്‍വലിയലിന്റെ വഴി ഗുണം ചെയ്യില്ല. ഇക്കാര്യത്തിലെ കേരള ഹൈക്കോടതി വിധിയുടെ അന്തഃസത്ത ഉള്‍ക്കൊണ്ടു കൊണ്ട് ദിനു എന്ന, ദളിത് വിദ്യാര്‍ത്ഥിക്കെതിരായ നടപടികളും ഈ വിവാദവും അവസാനിപ്പിക്കണമെന്ന് ഒരിക്കല്‍ കൂടെ അഭ്യര്‍ത്ഥിക്കുന്നു എന്നു പറഞ്ഞ് ബേബി പോസ്റ്റ് അവസാനിപ്പിക്കുന്നു.

കോഴിക്കോട് ഫറൂഖ് കോളേജ് മാനേജ്മെന്‍റിനോട് ഒരു അഭ്യര്‍ത്ഥനആദരണീയരേ,ഫറൂഖ് കോളേജില്‍ ഈയടുത്തുണ്ടായ ചില സംഭവവികാസങ്ങള്‍ കേ…

Posted by M A Baby on Monday, November 16, 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here