ബംഗലൂരു ടെസ്റ്റ്; നാലാംദിനവും മത്സരം ഉപേക്ഷിച്ചു; കളി നടന്നത് ഒരു ദിവസം മാത്രം

ബംഗലൂരു: ബംഗലൂരുവില്‍ നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിന്റെ നാലാംദിവസത്തെ മത്സരവും ഉപേക്ഷിച്ചു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് കളി ഉപേക്ഷിക്കുന്നത്. കനത്ത മഴയെ തുടര്‍ന്നാണ് മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. ഒന്നാം ദിവസം മാത്രമാണ് കളി നടന്നത്. മഴ തുടര്‍ന്നതിനാല്‍ ഒരു പന്തു പോലും എറിയാനാകാതെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. വിക്കറ്റൊന്നും നഷ്ടപ്പെടാതെ 80 റണ്‍സെന്ന നിലയിലാണ് ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ.

ഒന്നാം ഇന്നിംഗ്‌സില്‍ നന്നായി തുടങ്ങിയ ദക്ഷിണാഫ്രിക്കയെ ആദ്യദിനം തന്നെ 214 റണ്‍സിന് ഇന്ത്യ പുറത്താക്കിയിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ ആദ്യദിനം കളി അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 80 റണ്‍സെന്ന നിലയിലായിരുന്നു. 28 റണ്‍സുമായി മുരളി വിജയും 45 റണ്‍സുമായി ശിഖര്‍ ധവാനുമായിരുന്നു ക്രീസില്‍. എന്നാല്‍, രണ്ടാംദിനം മുതല്‍ നാലാംദിനം വരെ ഒരു പന്ത് പോലും എറിയാന്‍ സാധിച്ചില്ല. നാളെ മത്സരം തുടരുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ഇതുതന്നെയാണ് അവസ്ഥ എങ്കില്‍ മത്സരം പാടെ ഉപേക്ഷിക്കാനാണ് സാധ്യത. മത്സരം സമനിലയിലായതായി പ്രഖ്യാപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel