കൊടുംവേനലില്‍ വറ്റിവരണ്ട നദിയില്‍ കണ്ടത് ആയിരം ശിവലിംഗങ്ങള്‍

ദൈവവിശ്വാസികള്‍ക്ക് അതിന്റെ പ്രതീകങ്ങള്‍ എന്തുകണ്ടാലും അത് അനുഗ്രഹമായി തോന്നും. അപ്പോള്‍ പിന്നെ കല്ലില്‍ കൊത്തിയ ആയിരക്കണക്കിന് ശിവലിംഗങ്ങള്‍ ഒരുമിച്ച് കണ്ടാല്‍ എന്തായിരിക്കും അവസ്ഥ. കര്‍ണാടകയില്‍ കണ്ട ഒരു അപൂര്‍വ കാഴ്ചയാണിത്. കടുത്ത വേനലില്‍ ഷാല്‍മല നദിയില്‍ വെള്ളം താഴ്ന്നപ്പോഴാണ് ഈ അപൂര്‍വ കാഴ്ചയ്ക്ക് കളമൊരുങ്ങിയത്. സഹസ്രലിംഗമെന്ന അപൂര്‍വകാഴ്ച ദൃശ്യമായി. നദിയുടെ അടിത്തട്ടിലെ കരിങ്കല്ലുകളില്‍ കൊത്തിവച്ച നിലയില്‍ ആയിരത്തിലധികം ശിവലിംഗങ്ങള്‍. ഓരോ ശിവലിംഗത്തിന്റെയും സമീപത്ത് ശിവന്റെ വാഹനമായ നന്ദിയുടെ ശില്‍പവുമുണ്ട്.

sahasralinga-1

വടക്കന്‍ കര്‍ണാടകയിലെ സിസിറിയ്ക്ക് 17 കിലോമീറ്റര്‍ അകലെയാണ് ഷാല്‍മല നദി. 1678നും 1718നും ഇടയില്‍ സിസിറി ഭരിച്ച സദാശിവറായ് രാജാവ് പണി കഴിപ്പിച്ചതാണ് ഈ ശില്‍പങ്ങളെന്നാണ് കരുതപ്പെടുന്നത്. സദാശിവറായിയുടെ മരണത്തിന് ശേഷം നദിയില്‍ വെളളം കൂടിയെന്നും ശിവലിംഗപ്രതിമകള്‍ ആരുടെയും കണ്ണില്‍പ്പെടാതെ മറഞ്ഞു പോവുകയായിരുന്നെന്നും വിശ്വസിക്കപ്പെടുന്നു.

sahasralinga-2

ആദ്യമായാണ് നദി ഇത്രയേറെ വറ്റി വരളുന്നതും ശിവലിംഗങ്ങള്‍ പ്രത്യക്ഷപ്പെടുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു. എല്ലാ വര്‍ഷവും ശിവരാത്രി ദിനത്തില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ ഇവിടെയെത്താറുണ്ട്.

sahasralinga

sahasralinga-4

സമാനരീതിയില്‍ സൃഷ്ടിച്ച സഹസ്രലിംഗം ഇന്ത്യക്ക് വെളിയിലുണ്ടെന്നത് അത്ഭുതമായിരിക്കും. കമ്പോഡിയയിലാണ് രണ്ടാമത്തെ സഹസ്രലിംഗം കണ്ടെത്തിയത്. മഹാവിഷ്ണുവിനെ പ്രകീര്‍ത്തിച്ചു കൊണ്ടുള്ളതാണിത്. അങ്കോര്‍വത്ത് ക്ഷേത്രത്തില്‍ നിന്നും 25 കിലോമീറ്റര്‍ അകലെ നദീമധ്യത്തിലാണ് ഇതുള്ളത്.

kambodia

ഇവിടെ ആരാധന നടത്തുന്നില്ലെങ്കിലും ലോകമൊട്ടാകെയുള്ള വിനോദസഞ്ചാരികള്‍ ഇവിടം സന്ദര്‍ശിക്കുന്നുണ്ട്. ലക്ഷ്മീ ദേവിയുടെയും ശ്രീരാമന്റെയും ഹനുമാന്റെയും രൂപങ്ങള്‍ ഇവിടെ കൊത്തി വെച്ചിട്ടുണ്ട്. കമ്പോഡിയയിലെ ആഭ്യന്തരയുദ്ധകാലത്ത് നിരവധി ഹിന്ദു ക്ഷേത്രങ്ങളും പ്രതിഷ്ഠകളും തകര്‍ക്കപ്പെട്ടു. എന്നാല്‍ വനമധ്യത്തില്‍ സ്ഥിതി ചെയ്യുന്ന സഹസ്രലിംഗത്തിന് യാതൊരു കേടുപാടുകളും സംഭവിച്ചില്ല. ഇപ്പോഴും ഇവിടെയെത്താന്‍ സാഹസികര്‍ക്ക് മാത്രമേ സാധിക്കൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News