ചന്ദ്രബോസ് വധക്കേസ്; വിചാരണയ്ക്കിടെ കൂറുമാറിയ നിസാമിന്റെ ഭാര്യക്കെതിരെ കേസ്

തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ വിചാരണയ്ക്കിടെ കൂറുമാറിയ മുഹമ്മദ് നിസാമിന്റെ ഭാര്യ അമലിനെതിരെ കേസ്. കോടതിയില്‍ പ്രതിഭാഗത്തിന് അനുകൂലമായി മൊഴി മാറ്റിയതിനാണ് നടപടി. ചന്ദ്രബോസ് വധക്കേസില്‍ ഒരാഴ്ച്ചയ്ക്കകം വിചാരണ പൂര്‍ത്തിയാക്കുമെന്നും നവംബര്‍ മുപ്പതിനകം വിധിപറയാനാവുമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

സാക്ഷി വിസ്താരത്തിനിടെ ഇക്കഴിഞ്ഞ 12നാണ് പതിനൊന്നാം സാക്ഷിയും നിസാമിന്റെ ഭാര്യയുമായ അമല്‍ കോടതിയില്‍ മൊഴി മാറ്റിയത്. കേസിന്റെ ആദ്യ ഘട്ടത്തില്‍ മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിക്ക് വിരുദ്ധമായി ചന്ദ്രബോസിന് പരുക്ക് പറ്റിയ സംഭവം വാഹനാപകടമാണെന്ന് അമല്‍ കോടതിയില്‍ പറഞ്ഞു. കൂറുമാറിയതിനും കള്ള സാക്ഷി പറഞ്ഞതിനും കേസെടുക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കണക്കിലെടുത്താണ് അമലിനെതിരെ കേസെടുത്തത്. കേസിന്റെ വിചാരണയ്ക്കായി കോടതി നിശ്ചയിച്ചിരുന്ന കാലാവധി ഇന്നലെ അവസാനിച്ചു. ഒരാഴ്ച്ചയ്ക്കകം സാക്ഷി വിസ്താരം പൂര്‍ത്തിയാക്കാനാണ് പ്രോസിക്യൂഷന്റെ ശ്രമം. നവംബര്‍ മുപ്പതിനകം കേസില്‍ വിധിപറയാനാവുമെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ സി.പി ഉദയഭാനു പറഞ്ഞു.

ആകെയുള്ള 111 സാക്ഷികളില്‍ പ്രധാന സാക്ഷികളുടെ വിസ്താരം ഇതിനകം പൂര്‍ത്തിയാക്കാനായിട്ടുണ്ട്. കേസില്‍ നിര്‍ണായകമായേക്കാവുന്ന മറ്റ് സാക്ഷികളെ മാത്രമാവും ഇനിയുള്ള ദിസവങ്ങളില്‍ വിസ്തരിക്കുക. ഇതുവരെയുള്ള വിചാരണാ നടപടികളില്‍ പോരായ്മകള്‍ സംഭവിച്ചിട്ടില്ലെന്നാണ് പ്രോസിക്യൂഷന്റെ വിലയിരുത്തല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News