ഓണ്‍ലൈന്‍ പെണ്‍വാണിഭം; രാഹുലും ഭാര്യയുമടക്കം 15 പേര്‍ അറസ്റ്റില്‍; പൊലീസിനെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; അറസ്റ്റിലായവരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനും

കൊച്ചി: പെണ്‍വാണിഭസംഘങ്ങള്‍ക്കായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ കൊച്ചി ചുംബനസമര നേതാവ് രാഹുല്‍ പശുപാലനും ഭാര്യ രശ്മി ആര്‍ നായരും പൊലീസ് പിടിയില്‍. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ രാഹുലിന്റെ നെടുമ്പാശേരിയിലെ ഫ് ളാറ്റിലായിരുന്നു റെയ്ഡ്. ഇവിടെ നിന്ന് തന്ത്രപരമായി രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ കൊച്ചി സിറ്റി പൊലീസിന്റെ നേതൃത്വത്തില്‍ കാക്കനാട് വച്ചാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ആന്റ് പൈറസി സെല്ലിന്റെയും ആന്റി ഹ്യൂമന്‍ ട്രാഫിക്കിംഗിന് സെല്ലിന്റെയും നേതൃത്വത്തിലായിരുന്നു റെയ്ഡ്. റെയ്ഡിനെത്തിയ സംഘത്തെ നെടുമ്പാശേരിയില്‍ വച്ച് വാഹനമിടിച്ച് കൊലപ്പെടുത്താനും ശ്രമം നടന്നതായും വിവരങ്ങളുണ്ട്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇവര്‍ പെണ്‍വാണിഭം നടത്തുകയായിരുന്നെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍. ഫേസ്ബുക്ക് വഴി പരിചയം നടിച്ചാണ് ഇവര്‍ പെണ്‍കുട്ടികളെ കണ്ടെത്തിയിരുന്നത്. തുടര്‍ന്ന് ഇവരെ ഓണ്‍ലൈന്‍ ഡേറ്റിംഗ് സൈറ്റുകളുമായി ബന്ധപ്പെടുത്തുകയാണ് പതിവ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികള്‍ ഇവരുടെ വലയില്‍പ്പെട്ടിട്ടുണ്ട്. സംഘവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച മറ്റു ആറു പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. പിടികൂടിയ എട്ടു പേരെയും തിരുവനന്തപുരം സൈബര്‍ ക്രൈം ആസ്ഥാനത്ത് എത്തിച്ചു.
കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ കാസര്‍ഗോഡ് അക്ബറിനെയും പൊലീസ് പിടികൂടി. അറസ്റ്റിലായവരില്‍ കെഎസ്ആര്‍ടിസി ഡ്രൈവറും ഉള്‍പ്പെട്ടിട്ടുണ്ട്.

രശ്മി എസ്‌കോര്‍ട്ട് സര്‍വ്വീസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നെന്നും പൊലീസ് പറയുന്നു. കൊച്ചിയില്‍ പഠനം നടത്തുന്ന എട്ടോളം പെണ്‍കുട്ടികളും പൊലീസിന്റെ നിരീക്ഷണത്തിലാണ്.

മലപ്പുറം, കൊച്ചി, തൃശൂര്‍, പാലക്കാട്, എറണാകുളം ജില്ലകളിലും റെയ്ഡ് നടത്തിയിട്ടുണ്ട്. ഓപ്പറേഷന്‍ ഡാഡി എന്നു പേരിലായിരുന്നു പരിശോധന. ഫേസ്ബുക്ക്, ഡേറ്റിംഗ് വെബ്‌സൈറ്റുകള്‍ മുഖേന നടന്നിരുന്ന ഇടപാടുകള്‍ കുറച്ചായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News