പാരിസ് വെടിവയ്പ്പ്; ഏഴുപേര്‍ അറസ്റ്റില്‍; രണ്ടുപേര്‍ കൊല്ലപ്പെട്ടു; റെയ്ഡ് തുടരുകയാണെന്ന് പൊലീസ്

പാരീസ്: ഫ്രാന്‍സ് തലസ്ഥാനമായ പാരിസില്‍ രണ്ടാമതും വെടിവയ്പ്പുണ്ടായ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ തെരച്ചിലില്‍ ഏഴു പേര്‍ അറസ്റ്റിലായി. അഞ്ചുപേരെ പൊലീസ് നടത്തിയ തെരച്ചലിനൊടുവിലും രണ്ടു പേരെ വെടിവയ്പ്പിനു ശേഷവുമാണ് അറസ്റ്റു ചെയ്തത്. ഭീകരര്‍ക്കു വേണ്ടി പൊലീസ് നടത്തിയ തെരച്ചില്‍ വെടിവയ്പ്പില്‍ കലാശിച്ചു. വെടിവയ്പ്പില്‍ ഒരു സ്ത്രീയും കൊല്ലപ്പെട്ടിട്ടുണ്ട്. സെയ്ന്റ് ഡെനിസിലാണ് ഒരാള്‍ കൊല്ലപ്പെട്ടത്. അഞ്ചുപേരെ അറസ്റ്റു ചെയ്തതും ഇവിടെ നിന്നാണ്. ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

വടക്കന്‍ മേഖലയിലുള്ള സെന്റ് ഡെന്നിസിലാണ് വെടിവയ്പ്പുണ്ടായത്. ഇരുചക്രവാഹനത്തിലെത്തിയ ഒരു യുവതി സ്വയം പൊട്ടിത്തെറിച്ചെന്നും അന്തര്‍ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തിന് പാരിസ് ഭീകരാക്രമണവുമായി ബന്ധമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ആക്രമണത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന ഒന്‍പതാമത്തെ ഭീകരനെ കണ്ടെത്താനുള്ള തിരിച്ചില്‍ നടക്കുന്നതിനിടെയാണ് പുതിയ വെടിവയ്പ്പ്. അതേസമയം, ബോംബ് ഭീഷണിയെ തുടര്‍ന്ന് യുഎസില്‍ നിന്നുള്ള രണ്ടു എയര്‍ഫ്രാന്‍സ് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നീട് ക്ലിയറന്‍സ് നല്‍കുകയുണ്ടായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News