രാഹുല്‍ പശുപാലനെക്കുടുക്കിയത് സെക്ഷ്വലി ഫ്രസ്റ്റ്രേറ്റഡ് മല്ലൂസ് പേജിന്റെ അഡ്മിന്‍; രാഹുലിന്റെ പേരില്‍ ചുംബനസമരത്തെ താറടിക്കേണ്ടെന്ന് സംഘാടകര്‍

കൊച്ചി: ഓണ്‍ലൈന്‍ പെണ്‍വാണിഭത്തില്‍ ചുംബനസമരത്തില്‍ പങ്കാളിയായിരുന്ന രാഹുല്‍ പശുപാലനും രശ്മി നായരും അറസ്റ്റിലാകുന്നതിലേക്കു നയിച്ചത് സെക്ഷ്വലി ഫ്രസ്റ്റ്രേറ്റഡ് മല്ലൂസ് എന്ന പേജ്. ഈ പേജിന്റെ അഡ്മിന്‍ നല്‍കിയ പരാതിയിലാണ് രാഹുലിന്റെ പെണ്‍വാണിഭബന്ധം വ്യക്തമായത്. ചുംബനസമരത്തില്‍ പങ്കെടുത്തവര്‍ രാഹുലിനെ കൂട്ടായ്മയില്‍നിന്ന് കുറച്ചുനാള്‍ മുമ്പ് ഒഴിവാക്കിയിരുന്നു. ഈമാസം ആദ്യം മറൈന്‍ഡ്രൈവില്‍ നടന്ന ചുംബന സമര വാര്‍ഷികത്തില്‍ രാഹുലിനെയും രശ്മിയെയും പങ്കെടുപ്പിച്ചിരുന്നില്ല.

സ്ത്രീകളുടെ ഫേസ്ബുക്ക് ഇന്‍ബോക്‌സുകളിലേക്ക് ലൈംഗികച്ചുവയുള്ളതും അശ്ലീലമായതുമായ സന്ദേശങ്ങളും ചിത്രങ്ങളും അയയ്ക്കുന്നവരെ വെളിച്ചത്തുകൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് സെക്ഷ്വലി ഫ്രസ്റ്റ്രേറ്റഡ് മല്ലൂസ് എന്ന പേജ് ആരംഭിച്ചത്. തുടര്‍ന്ന്, ഈ പേജിന്റെ അഡ്മിന്‍മാര്‍ക്ക് കൊച്ചുസുന്ദരി എന്ന പേജിന്റെ വിവരം ലഭിച്ചു. ഇക്കാര്യം പൊലീസിനു കൈമാറുകയും തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ രാഹുലിനു പെണ്‍വാണിഭ സംഘവുമായുള്ള ബന്ധം വ്യക്തമാവുകയുമായിരുന്നു.

കൊച്ചിയില്‍ സദാചാരപൊലീസിംഗിനെതിരേ നടന്ന ചുംബന സമരത്തില്‍ നേതൃസ്ഥാനത്തുണ്ടെന്ന് അവകാശപ്പെടുകയായിരുന്നു രാഹുലെന്നും ആരും നേതാക്കളില്ലാത്ത പ്രതിഷേധമായിരുന്നു ഇതെന്നുമാണ് ചുംബനസരമത്തില്‍ പങ്കെടുത്തവര്‍ വ്യക്തമാക്കുന്നത്. രാഹുലിനെക്കുറിച്ച് അറിഞ്ഞിരുന്നില്ല. സമരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചപ്പോള്‍ സഹകരിക്കുകയും പിന്നീട് ചില കാര്യങ്ങളില്‍ പന്തികേടു മനസിലായപ്പോള്‍ കൂട്ടായ്മയില്‍നിന്നു രാഹുലിനെ ഒഴിവാക്കുകയുമായിരുന്നെന്നും ചുംബന സമരത്തില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞമാസം തിരുവനന്തപുരത്തും, കൊല്ലത്തും നടന്ന റെയ്ഡില്‍ പെണ്‍വാണിഭ സംഘം പിടിയിലായപ്പോഴേ രാഹുലിന്റെ പങ്കാളിത്തം പൊലീസ് സംശയിച്ചിരുന്നു. തെളിവുകള്‍ കിട്ടിയ ശേഷമായിരുന്നു ഇന്നലത്തെ അറസ്റ്റ്.  രാഹുല്‍ പശുപാലനെ ചുംബനസമരക്കൂട്ടായ്മയില്‍നിന്ന് ഒഴിവാക്കിയതുമായി ബന്ധപ്പെട്ടു നിരവധി പേര്‍ രംഗത്തുവന്നിട്ടുണ്ട്.

ചുംബന സമരം ഒരു ഓപ്പണ്‍ സോഴ്സ് സമരം ആയിരുന്നു എന്ന ജെ. ദേവികയുടെ നിലപാട് ശരിയാണു. അതിൽ പലരും പങ്കെടുത്തിട്ടുണ്ടാകും. പലരു…

Posted by Rehana Fathima Pyarijaan Sulaiman on Tuesday, November 17, 2015

അപ്പഴും ഇപ്പഴും എപ്പഴും ചുംബന സമരത്തെ അനുകൂലിക്കുന്നു. ചുംബന സമരം എന്ന ആശയത്തിനാണ് ഐക്യദാർഡ്യം അതിൽ പങ്കെടുത്ത വ്യക്തിക…

Posted by Reshma Sasidharan on Tuesday, November 17, 2015

ഞാനടക്കം ഒരുപാട് പേരെ വ്യക്തിഹത്യ ചെയ്ത സ്വന്തം പ്രശസ്തിക്കും പണത്തിനും വേണ്ടി എന്ത് വ്രത്തികേടും കാണിക്കാന്‍ മടിയില്ലാത…

Posted by Meenu Sangeeth on Tuesday, November 17, 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News