പൊലീസ് നിയമനതട്ടിപ്പ്; ശരണ്യയെ ചെന്നിത്തലയുടെ അടുത്തെത്തിച്ച നൈസലിന് ഉന്നത കോണ്‍ഗ്രസ് ബന്ധം; ചിത്രങ്ങള്‍ പീപ്പിളിന്

ആലപ്പുഴ: പൊലീസ് നിയമനതട്ടിപ്പ് കേസില്‍ പിടിയിലായ ശരണ്യയുടെ സഹായിയും യൂത്ത് കോണ്‍ഗ്രസ്് പ്രവര്‍ത്തകനായ നൈസലിന് ഉന്നത കോണ്‍ഗ്രസ് ബന്ധം. ഇത് തെളിയിക്കുന്ന ചിത്രങ്ങള്‍ പീപ്പിള്‍ ടിവിക്ക് ലഭിച്ചു.

നൈസലിന് കോണ്‍ഗ്രസുമായി ഒരു ബന്ധവുമില്ലെന്നാണ് കഴിഞ്ഞ ദിവസം ആലപ്പുഴ ഡിസിസി പ്രസിഡന്റ് പറഞ്ഞത്. എന്നാല്‍ മന്ത്രിമാരും കെപിസിസി പ്രസിഡന്റുമായി വരെ നൈസലിന് അടുത്ത ബന്ധമാണ് ഉള്ളത്. ശരണ്യയെ ആഭ്യന്തര മന്ത്രിയുടെ അടുത്ത് എത്തിച്ചത് ഈ യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്നു. ഇയാളെ കുറിച്ച് പൊലീസിനു മൊഴി നല്‍കിയിട്ടും നൈസലിനെ കസ്റ്റഡിയിലെടുക്കാത്തതിനു പിന്നില ഉന്നത ഇടപെടലാണെന്ന് വ്യക്തമാണ്.

naisal-2

naisal-1

naisal-3

ആഭ്യന്തര മന്ത്രിയുടെ ഓഫീസില്‍ നിന്നും കേരളാ പൊലീസിന്റെ സീല്‍ ശരണ്യയുടെ പക്കല്‍ എത്തിച്ചതും നൈസലാണ്. നൈസലിനെ ചോദ്യം ചെയ്താല്‍ ആഭ്യന്തര മന്ത്രിയുടെ ഓഫീസിന്റെ പങ്ക് പുറത്ത് വരാന്‍ സാധ്യത ഉള്ളതിനാലാണ് ഇയാളെ വെറുതെവിട്ടത്. ശരണ്യയുടെ രഹസ്യമൊഴിയില്‍ ആഭ്യന്ത്രമന്ത്രിയുടെയും ഓഫീസിന്റെയും പങ്ക് പുറത്ത് വന്ന സാഹചര്യത്തില്‍ കേസ് സിബിഐ അന്യോഷിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News