ആണും പെണ്ണും ഒന്നിച്ചിരിക്കുന്നതില്‍ കുരുപൊട്ടുന്നവര്‍ക്കു മറുപടിയുമായി ഒരുമിച്ചിരിക്കല്‍ സമരം; ലിംഗഭേദമില്ലാതെ ഒന്നിച്ചിരുന്നു ഫോട്ടോ പോസ്റ്റ് ചെയ്യാന്‍ ഫേസ്ബുക്കില്‍ ആഹ്വാനം

തിരുവനന്തപുരം: കോളജ് കാമ്പസുകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിക്കുന്നതിനെ വിമര്‍ശിച്ച വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബിന്റെ പ്രസ്താവനയ്ക്കു പിന്നാലെ പ്രതിഷേധവുമായി ഒന്നിച്ചിരിക്കല്‍ സമരം. ഫേസ്ബുക്കിലാണ് സമരത്തിന് ആഹ്വാനം.

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിക്കേണ്ടെന്ന നിലപാടില്‍ മാറ്റമില്ലെന്ന് ഇന്ന് വിദ്യാഭ്യാസ മന്ത്രി പി കെഅബ്ദുറബ്ബ് ആവര്‍ത്തിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചകള്‍ക്കു മറുപടിയില്ലെന്നും അബ്ദുറബ്ബ് പറഞ്ഞു. അതിനിടെയാണ്, സോഷ്യല്‍മീഡിയയില്‍ ഒന്നിച്ചിരിക്കല്‍ സമരം ശക്തമാകുന്നത്.

കോളേജിൽ ഒരുമിച്ചു ഇരുന്നു സെൽഫി എടുത്തു ഫേസ്ബുക്കിൽ ഇടു …ആണും പെണ്ണും ഒരുമിചിരിക്കുന്ന പടം കൊണ്ട് ഫേസ്ബുക്ക് നിറയട്ടെ അധികാരികൾ അറിയട്ടെ , കേരളം ഒരുമിചിരിക്കട്ടെ….

Posted by D Dhanasumod Renjini Devi on Tuesday, November 17, 2015

നാളെ മുതൽ കേരളത്തിലെ എല്ലാ മിക്സഡ് കോളേജുകളിലും ആൺകുട്ടികളും പെൺകുട്ടികളും ഇടകലർന്നിരുന്ന് വിദ്യാഭ്യാസ മന്ത്രിക്കും കോളേ…

Posted by Ekbal Bappukunju on Tuesday, November 17, 2015

Keralathile sahacharyathil oru avashyavumillatha beef festival nadathunna sangadanakal oru”onnichirikkal” samaram theerchayayum nadathendathu thanne aanennanu ee eliyavante abhiprayam…….

Posted by Varghese Oommen Kizhakkedathu on Tuesday, November 17, 2015

ആണും പെണ്ണും കോളേജില്‍ ഒന്നിച്ചിരുന്നാല്‍ ഒലക്ക പൊട്ടും എന്ന് കരുതുന്ന, പണ്ട് മുതല്‍ക്കേ ആണും പെണ്ണും കേരളത്തിലെ കോളേജു…

Posted by Vaikhari Aryat on Tuesday, November 17, 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News