കൊച്ചി തുറമുഖത്തിന്റെ ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം; രാജ്യത്ത് ഒരു തുറമുഖത്തിന്റെ ഓഹരി വില്‍ക്കുന്നത് ആദ്യം

ദില്ലി: രാജ്യത്ത് ഇതാദ്യമായി ഒരു തുറമുഖത്തിന്റെ ഓഹരി വില്‍പനയിലൂടെ ധനസമാഹരണത്തിന് കേന്ദ്രസര്‍ക്കാര്‍ നീക്കം. കൊച്ചി തുറമുഖത്തിന്റെ ഓഹരി വില്‍പ്പനയ്ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി. ഇതടക്കം ആറു പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പനയ്ക്ക് കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കിയിട്ടുണ്ട്. ഇതുവഴി 1,810 കോടി രൂപയുടെ ധനസമാഹരണത്തിനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. കൊച്ചി തുറമുഖത്തിന്റെ പത്തുശതമാനം ഓഹരികളാണ് വിറ്റഴിക്കുന്നത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കോള്‍ ഇന്ത്യയുടെയും പത്തു ശതമാനം ഓഹരികള്‍ വിറ്റഴിക്കും.

കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്തും ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടന്നിരുന്നു. ഓഹരികള്‍ വില്‍ക്കാനും തീരുമാനമെടുത്തു. എന്നാല്‍, ഒരു തുറമുഖത്തിന്റെ ഓഹരി വില്‍ക്കേണ്ടതില്ലെന്ന അനുമാനത്തില്‍ പിന്നീട് ഇത് വേണ്ടെന്നു വയ്ക്കുകയായിരുന്നു. ഈ തീരുമാനമാണ് ഇപ്പോള്‍ മാറ്റുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News