വലുപ്പത്തിലും വിലയിലും കുഞ്ഞന്‍; ഐഫോണ്‍ 6സി അടുത്തവര്‍ഷം; വില 25,000 രൂപ

ഊഹാപോഹങ്ങള്‍ സത്യമാകാന്‍ പോകുന്നു. അതെ, രണ്ടുവര്‍ഷം മുമ്പു മുതല്‍ പറഞ്ഞുകേട്ടു തുടങ്ങിയ കാര്യം അടുത്ത വര്‍ഷത്തോടെ സത്യമാകും. വലുപ്പത്തിലും വിലയിലും കുഞ്ഞനായ ആപ്പിളിന്റെ പുതിയ ഐഫോണ്‍ അടുത്തവര്‍ഷം വിപണികളെ കീഴടക്കും. 4 ഇഞ്ച് മാത്രം വലുപ്പമുള്ള ഐഫോണുമായിട്ടാകും അടുത്ത വര്‍ഷം ആപ്പിള്‍ വിപണി കീഴടക്കാനെത്തുക. 4 ഇഞ്ച് വലുപ്പമുള്ള ഐഫോണ്‍ 6 സി 2016-ല്‍ വിപണിയിലെത്തുമെന്നാണ് ആപ്പിളുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. മുമ്പു പുറത്തിറങ്ങിയ ഐഫോണ്‍ 5 സിയുടെ പിന്‍ഗാമിയാകും 6സി. 5സിയുടെ വലുപ്പം 4.7 ഇഞ്ചായിരുന്നു.

5സിയുടെ പിന്‍ഗമായാണെങ്കിലും കരുത്തില്‍ 5സിയെയും കവച്ചു വയ്ക്കുന്നതായിരിക്കും 6സി എന്നാണ് അനലിസ്റ്റുകള്‍ പറയുന്നത്. ഒരുപക്ഷേ, പേര് 7 സി എന്നു മാറ്റിയേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്തായാലും അത് മാറ്റി നിര്‍ത്തിയാല്‍, കരുത്തില്‍ മറ്റു കുഞ്ഞന്‍ ഐഫോണുകളെ കവച്ചു വയ്ക്കുന്നവനാകും 6സി. ആപ്പിളിന്റെ A8 പ്രോസസറാകും ഫോണിന് കരുത്ത് പകരുകയെന്നാണ് റിപ്പോര്‍ട്ട്. ആപ്പിള്‍ A9 പ്രോസസറാകും ഫോണിന് കരുത്ത് പകരുകയെന്നായിരുന്നു നേരത്തെ പുറത്തുവന്നിരുന്ന ഊഹാപോഹങ്ങള്‍. A9 പ്രോസസര്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത് ഐഫോണ്‍ 6എസിലാണ്. അതേസമയം, അടുത്ത വര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന ഐഫോണ്‍ 7-ല്‍ A10 പ്രോസസറാകും എന്ന വാര്‍ത്തകള്‍ ശക്തമാണ്.

ഹാര്‍ഡ്‌വെയര്‍ സംബന്ധിച്ച് മറ്റു വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല. 4 ഇഞ്ച് സ്‌ക്രീനായിരിക്കും ഫോണിന്റേതെന്ന് ഇതിനകം വ്യക്തമാണ്. ഒപ്പം റസല്യൂഷന്‍ 6എസിന് സമാനമായി 750 പിക്‌സല്‍ ആയിരിക്കും. എന്നാല്‍, ത്രീഡി ഡിസ്‌പ്ലേ പോലുള്ള ഫീച്ചറുകള്‍ ഫോണില്‍ ഉണ്ടായിരിക്കില്ല. വില കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്. മറ്റു ഐഫോണുകളെ അപേക്ഷിച്ച് കുഞ്ഞന്‍ ഐഫോണിന് വില കുറവായിരിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ വിപണിയില്‍ കുഞ്ഞന്‍ ഐഫോണിന് 25,000 രൂപ മുതല്‍ 30,000 രൂപ വരെയായിരിക്കും വില എന്നാണ് അറിവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News