ഐപിഎല്‍ വാതുവയ്പ്പ്; ശ്രീശാന്ത് അടക്കം 36 പ്രതികള്‍ക്കും ദില്ലി ഹൈക്കോടതിയുടെ നോട്ടീസ്

ദില്ലി: ഐപിഎല്‍ വാതുവയ്പ്പ് കേസില്‍ മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് അടക്കം 36 പ്രതികള്‍ക്കും ദില്ലി ഹൈക്കോടതി നോട്ടീസ് അയച്ചു. ശ്രീശാന്തിനു പുറമേ, അജിത് ചാന്ദില, അങ്കീത് ചവാന്‍ എന്നീ താരങ്ങള്‍ക്കും കേസിലുള്‍പ്പെട്ട മറ്റു 33 പേര്‍ക്കും എതിരെയാണ് കോടതി നോട്ടീസ് അയച്ചത്. വിചാരണ കോടതി വിധിക്കെതിരെ ദില്ലി പൊലീസ് സമര്‍പ്പിച്ച അപ്പീലിലാണ് നോട്ടീസ്. കേസിലെ 36 പ്രതികളെയും വിചാരണ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഡിസംബര്‍ 16നകം നോട്ടീസിന് മറുപടി നല്‍കാനാണ് കോടതിയുടെ നിര്‍ദേശം.

വിചാരണ കോടതിയുടെ രേഖകള്‍ ഹാജരാക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പ്രതികള്‍ക്കെതിരെ മകോക ചുമത്തുന്നതിന് ആവശ്യമായ തെളിവുകള്‍ ഹാജരാക്കുന്നതില്‍ അന്വേഷണോദ്യോഗസ്ഥര്‍ പരാജയപ്പെട്ടെന്ന് വിചാരണ കോടതി കണ്ടെത്തിയിരുന്നു. കൂടാതെ മുഴുവന്‍ പ്രതികളെയും വിചാരണ കോടതി വെറുതെ വിടുകയും ചെയ്തു. ഈ ഉത്തരവിനെതിരെയാണ് പൊലീസ് ഹൈക്കോടതിയെ സമീപിച്ചത്. സെപ്തംബര്‍ രണ്ടിനാണ് ദില്ലി പൊലീസ് ഹൈക്കോടതിയെ സമീപിച്ചത്. അപ്പീല്‍ ഫയലില്‍ സ്വീകരിച്ച കോടതി ഇപ്പോള്‍ നോട്ടീസ് അയക്കാന്‍ തീരുമാനിക്കുകയായിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here