ഓഹരി വിപണികളില്‍ വന്‍ഇടിവ്; സെന്‍സെക്‌സും നിഫ്റ്റിയും രണ്ട് മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍

മുംബൈ: ഇന്ത്യന്‍ ഓഹരിവിപണികള്‍ രണ്ട് മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍. ഏഷ്യന്‍ ഇക്വിറ്റി ഇന്‍ഡക്‌സില്‍ ഏറ്റവും താഴ്ന്ന സൂചികയാണ് സെന്‍സെക്‌സ് രേഖപ്പെടുത്തിയത്. സെന്‍സെക്‌സ് 382 പോയിന്റ് ഇടിഞ്ഞ് 25,482.52ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 7,750നും താഴെ എത്തി. ചെനയുടെ സാമ്പത്തിക തളര്‍ച്ചയാണ് രാജ്യത്തെ ഓഹരിവിപണികളെ പ്രതികൂലമായി ബാധിച്ചതെന്ന് വിദഗ്ധര്‍ കരുതുന്നു.

രാജ്യത്തെ രണ്ട് പ്രമുഖ സോഫ്റ്റ്‌വെയര്‍ കമ്പനികള്‍ക്ക് കനത്ത നഷ്ടമാണ് നേരിട്ടത്. കഴിഞ്ഞ മൂന്ന് മാസം കൊണ്ട് 14 ശതമാനം ഓഹരി നിലവാരം ഇടിഞ്ഞത്. സെന്‍സെക്‌സില്‍ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളാണ് ഇത്. ഇന്‍ഫോസിസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസ് തുടങ്ങിയ കമ്പനികള്‍ക്കാണ് നഷ്ടം നേരിട്ടത്. കോപ്പര്‍, അലൂമിനിയം ഉല്‍പാദകരായ ഹിന്‍ഡാല്‍കോ, വേദാന്ത തുടങ്ങിയവര്‍ക്കും സെന്‍സെക്‌സില്‍ വലിയ തിരിച്ചടി നേരിട്ടു.

1.5 ശതമാനമാണ് സെപ്തംബര്‍ 8മുതല്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഇടിവ്. എന്നാല്‍ നടപ്പുമാസം ഇത് 4.4ശതമാനത്തിലേക്കാണ് സെന്‍സെക്‌സ് താഴ്ന്നത്. എന്‍എസ്ഇയിലെ പ്രധാന സൂചികയായ നിഫ്റ്റി 1.35 ശതമാനം ഇടിഞ്ഞു. 105.75 പോയിന്റ് ഇടിഞ്ഞ് 7,731.80ലാണ് വ്യാപാരം അവസാനിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News